തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നിയമസഭയില്‍ പരിഹസിച്ച് വി ജോയ് എംഎല്‍എ. കാട്ടിലെ മാന്‍കൂട്ടങ്ങള്‍ പാവങ്ങളാണ്. നാട്ടിലെ മാന്‍കൂട്ടങ്ങള്‍ അപകടകാരികളാണ്. ഇത്തരം മാന്‍കൂട്ടങ്ങളെ കൊണ്ട് കേരള ജനത പൊറുതിമുട്ടിയെന്ന് വി ജോയ് പറഞ്ഞു.
അച്ഛന്റെ പ്രായമുള്ളവരെ എടോ എന്ന് വിളിക്കുന്നവരാണ് നാട്ടിലെ മാന്‍കൂട്ടങ്ങള്‍. ദൈവം ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് പറയാന്‍ പറ്റില്ല. പക്ഷേ പണികിട്ടി സര്‍. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കും അവിടുന്ന് തൃശ്ശൂരിലേക്ക് ചാടുകയാണ് മാന്‍കൂട്ടം.
അവിടെ നിന്ന് ബാംഗ്ലൂര്‍ വരെ എത്തി. ഇങ്ങനെ ചാടുന്നത് ശരിയല്ലെന്ന് കണ്ടാണ് മയക്ക് വെടി വയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മയക്കുവെടി ഏറ്റില്ല. മാന്‍കൂട്ടങ്ങള്‍ വല്ലാതെ പേടിച്ച് വിറച്ചു നില്‍ക്കുകയാണെന്നും വി ജോയ് പറഞ്ഞു.
















