തിരുവനന്തപുരം: റോഡ് സുരക്ഷ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ. പട്ടം പി എം ശ്രീ കേന്ദ്രിയ വിദ്യാലയത്തിൽ നടന്നപരിപാടിയിൽ 2400ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.
പരിശീലനവും സംവാദാത്മക പഠനവും വഴി ഉത്തരവാദിത്വമുള്ള റോഡ് ഉപയോഗ സംസ്കാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ബോധവത്കരണം സംഘടിപ്പിച്ചത്.
ശരിയായ ഹെൽമെറ്റ് ഉപയോഗം, ട്രാഫിക് സിഗ്നലുകൾ പാലിക്കൽ, കാൽനടയാത്രികരുടെ നിയമാനുസൃത പെരുമാറ്റം, യഥാർത്ഥ സാഹചര്യങ്ങളിൽ അപകട സാധ്യത പ്രവചിക്കൽ പോലെ റോഡ് സുരക്ഷയുടെ പ്രായോഗിക അറിവുകൾ ഭാവി വാഹനയാത്രികരായ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി
















