പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുട്ടിക്കാല ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഹ്രസ്വ ചിത്രം ‘ചലോ ജീതെ ഹേന്‍’ സ്‌കൂളുകളിൽ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തെ എതിർത്ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി രംഗത്ത്. പ്രധാനമന്ത്രിയുടെ ബാല്യത്തെ മഹത്വപ്പെടുത്തുന്ന സിനിമ കാണാൻ വിദ്യാർത്ഥികളെ നിർബന്ധിതരാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
പാഠപുസ്തകങ്ങൾക്ക് പകരം പി ആർ സ്‌ക്രിപ്റ്റുകൾ നിരത്താനാണ് ബിജെപി ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. മികച്ച വിദ്യാഭ്യാസം, 21-ാം നൂറ്റാണ്ടിലേക്കുള്ള കഴിവുകൾ, തൊഴിലവസരങ്ങൾ എന്നിവയാണ് കുട്ടികൾക്ക് നൽകേണ്ടത് അല്ലാതെ സ്‌പോൺസേർഡ് ജീവചരിത്രം അല്ലെന്നും കെസി വേണുഗോപാൽ കൂട്ടിചേർത്തു.
















