ആഗോള അയ്യപ്പ സംഗമം വിജയിപ്പിക്കാൻ ക്ഷേത്ര ഫണ്ട് ഉപയോഗിക്കാൻ മലബാർ ദേവസ്വം ബോർഡിന്റെ നിർദ്ദേശം. ക്ഷേത്ര ട്രസ്റ്റിമാരുടെയും, എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും, ക്ഷേത്ര ജീവനക്കാരുടെയും യാത്ര, ഭക്ഷണം, വാഹനങ്ങൾ എന്നിവയുടെ ചെലവുകൾ അതത് ക്ഷേത്രങ്ങൾ വഹിക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ നിർദ്ദേശം. മലബാർ ദേവസ്വം ബോർഡിന് കീഴിൽ അഞ്ച് ഡിവിഷനുകളാണ് ഉള്ളത്. കോഴിക്കോട്, മലപ്പുറം, തലശ്ശേരി, പാലക്കാട്, കാസർഗോഡ് എന്നിങ്ങനെയാണ് ഡിവിഷനുകൾ. ഇവിടങ്ങളിലെ അസിസ്റ്റന്റ് കമ്മിഷണർമാർക്കുള്ള ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഓരോ ഡിവിഷനിൽ നിന്നും 40 പേർ പങ്കെടുക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. മലബർ ദേവസ്വം ബോർഡിന് കീഴിൽ 200ഓളം ആളുകൾ പങ്കെടുക്കണമെന്നും നിർദേശമുണ്ട്.
ബോർഡ് അംഗങ്ങളുടെയും, ഉദ്യോഗസ്ഥരുടെയും, ഏരിയ കമ്മിറ്റി അംഗങ്ങളുടെയും ചെലവ് ബോർഡിന്റെ തനത് ഫണ്ടിൽ നിന്നും വഹിക്കുമെന്നും മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പറയുന്നു. ആഗോള അയ്യപ്പ സംഗമത്തിനായി പോകുന്ന വാഹനങ്ങളുടെ ചെലവും ക്ഷേത്ര ഫണ്ടിൽനിന്ന് എടുക്കണമെന്ന് ഉത്തരവ്.
















