തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന താരത്തിന് അടുത്തിടെ മഞ്ഞപ്പിത്തം പിടിപെട്ടിരുന്നു. രോഗം മാറി ആരോഗ്യം വീണ്ടെടുത്ത ശേഷം അദ്ദേഹം ചില സിനിമകളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.കഴിഞ്ഞ ദിവസം സിനിമയുടെ സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയാണ് ശങ്കര്‍ ശ്രദ്ധ നേടിയത്. പിന്നീട് ‘ഇതര്‍ക്കുത്താനെ ആസൈപ്പെട്ടായ് ബാലകുമാരാ’, ‘വായൈ മൂടി പേശവും’, ‘വേലൈനു വന്തൂട്ടാ വെള്ളൈക്കാരന്‍’ തുടങ്ങിയ സിനിമകളിലൂടെ തമിഴ് സിനിമയിലെ മുന്‍നിര ഹാസ്യനടനായി മാറി. മാരി, വീരം, വിശ്വാസം, പുലി, കോബ്ര തുടങ്ങിയ സിനമികളിലെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
















