ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ സ്കൂളിൽ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് കളക്ടർ. രോഗ വ്യാപന സാധ്യത കണക്കിലെടുത്താണ് മുൻകരുതൽ നടപടിയെന്നവണ്ണം സ്കൂളിൽ അവധി നൽകിയിരിക്കുന്നത്.
തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ സേവന പരിധിയില്‍പെടുന്ന തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിൽ ആണ് മുണ്ടിനീര് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ചെറിയ കുട്ടികളിലേക്ക് അതിവേഗം രോഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് സെപ്റ്റംബര്‍ 19 മുതല്‍ 21 ദിവസം ഈ സ്കൂളിന് അവധി നൽകിക്കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പുറത്തുവന്നത്.
വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തണമെന്നും ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു.
















