എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളുമായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ വച്ച് പ്രത്യേക കൂടിക്കാഴ്ച നടത്തും. നിലവിലെ സംസ്ഥാന രാഷ്ട്രീയവും തെരഞ്ഞെടുപ്പ് ഒരുക്കവും കൂടിക്കാഴ്ചയിൽ ചർച്ചയാകും.
വയനാട് ഡിസിസിയിൽ വച്ച് ആണ് നേതാക്കളെ കാണുക. അതിനിടെ കെസി വേണുഗോപാലും കെപിസിസി പ്രസിഡന്‍റും വയനാട്ടിലെ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വയനാട് കോൺഗ്രസിൽ പ്രശ്നങ്ങൾ രൂഷമാകുന്നതിനിടെയാണ് സംഘടനാ ജനറൽ സെക്രട്ടറിയും കെപിസിസി അധ്യക്ഷനും ജില്ലയിലെ നേതാക്കളെ കാണുന്നത്.
















