കോഴിക്കോട് വളയം കുയ്‌തേരിയിൽ തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരനും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം നടന്നത്.
യുകെജി വിദ്യാര്‍ത്ഥി ഐസം ഹസിനാണ് മുഖത്തും പുറത്തും നായയുടെ കടിയേറ്റത്. കുട്ടിയുടെ പരുക്ക് ഗുരുതരമാണ്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ നായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
















