ചിക്കനിൽ വ്യത്യസ്തതകൾ കണ്ടെത്താൻ അടുക്കളയിൽ പരീക്ഷണം നടത്തുന്നവരാണ് നമ്മളിൽ പലരും. അവർക്കായി ഇതാ ഒരു കോഴി രസത്തിന്റെ റെസിപ്പി.
ചേരുവകൾ
കോഴി – അര കിലോ
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപൊടി – അര ടീസ്പൂൺ
വെളിച്ചെണ്ണ – ഒന്നര ടീസ്പൂൺ
കടുക് – ഒരു ടീസ്പൂൺ
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – 2 തണ്ട്
ഉണക്കമുളക് – 2 എണ്ണം
തക്കാളി -2 എണ്ണം
വെള്ളം -ആവശ്യത്തിന്
മുളകുപൊടി -2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി -2 ടേബിൾ സ്പൂൺ
കുരുമുളക് -ഒന്നര ടീസ്പൂൺ
മല്ലിയില -50 ഗ്രാം
തയാറാക്കുന്ന വിധം
കോഴി ചെറുതായി അരിഞ്ഞു നന്നായി കഴുകി അൽപം ഉപ്പും മഞ്ഞൾപൊടിയും പുരട്ടി 10 മിനിറ്റ് വയ്ക്കുക. ഇതിൽ അല്പം വെള്ളം ചേർത്ത് വേവിക്കുക. പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. ഇനി കടുക് പൊട്ടിക്കുക. ഇതിലേക്ക് പച്ചമുളക്, കറിവേപ്പില, ഉണക്കമുളക് എന്നിവ ചേർക്കുക. പിന്നീട് തക്കാളി കൂടി ചേർക്കാം. ഇനി പൊടികൾ ഇടം. ആദ്യം മുളകുപൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് വഴറ്റുക. ഇനി വേവിച്ച് വച്ചിരിക്കുന്ന ചിക്കൻ സ്റ്റോക്കോട് കൂടി ചേർക്കുക. ഇനി മല്ലിയില കൂടി ചേർത്ത് തിളപ്പിച്ച് കുറുക്കിയെടുക്കാം.
















