കൊച്ചി: പാലിയേക്കരയില്‍ അടുത്ത തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിവ് പുനരാരംഭിക്കാമെന്ന് ഹൈക്കോടതി. ഉപാധികളോടെയാകണം ടോള്‍ പിരിക്കേണ്ടതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാൻ അനുമതി നൽകാമെന്നും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ഇടക്കാല ഉത്തരവിൽ തികളാഴ്ച കോടതി ഭേദഗതി വരുത്തും.നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാലും കേസ് അവസാനിപ്പിക്കില്ലെന്നും ഇടക്കാല ഗതാഗത മാനേജ്മെൻ്റ് കമ്മിറ്റി പരിശോധന തുടരണമെന്നും കോടതി നിര്‍ദേശിച്ചു.കൃത്യമായ ഇടവേളകളിൽ കമ്മിറ്റി പരിശോധന നടത്തണമെന്നും കോടതി അറിയിച്ചു.
















