ഇഞ്ചി ഇങ്ങനെ കറിവെച്ചാല്‍ ഉച്ചയൂണിന് ചോറിനൊപ്പം വേറൊരു കറിയും വേണ്ട. നല്ലൊരു കിടിലന്‍ രുചിയില്‍ ഇഞ്ചിക്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
ഇഞ്ചി -250 ഗ്രാം
വെളുത്തുള്ളി – നാല് അല്ലി
പച്ചമുളക് -അഞ്ച് എണ്ണം
ചെറിയ ഉള്ളി- ഏഴ് എണ്ണം
കറിവേപ്പില – രണ്ട് തണ്ട്
വെളിച്ചെണ്ണ – മൂന്ന് ടേബിള്‍ സ്പൂണ്‍
കടുക് – 1/4 ടീ സ്പൂണ്‍
വറ്റല്‍ മുളക് -രണ്ട് എണ്ണം
പുളി- ഒരു ചെറുനെല്ലിക്ക വലുപ്പത്തില്‍
ശര്‍ക്കര – ഒരു ചെറിയകഷ്ണം
മുളക് പൊടി – ഒന്നര ടീസ്പൂണ്‍
മല്ലിപ്പൊടി -അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
കായം -കാല്‍ ടീസ്പൂണ്‍
ഉലുവ പൊടി -കാല്‍ ടീസ്പൂണ്‍
തയാറാക്കുന്ന വിധം
പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന ഇഞ്ചി വറുത്തെടുക്കുക. തണുത്തതിനുശേഷം നന്നായി പൊടിച്ചെടുക്കുക. ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന പച്ചമുളകും ചെറിയ ഉള്ളിയും എണ്ണയില്‍ വഴറ്റുക. തീ നന്നായി കുറച്ചശേഷം മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപൊടി, പുളിവെള്ളം, ഉപ്പ്, ശര്‍ക്കര, കായം, ഉലുവപ്പൊടി, പൊടിച്ചുവെച്ചിരിക്കുന്ന ഇഞ്ചി എന്നിവ ചേര്‍ക്കുക. മറ്റൊരു പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് കറിവേപ്പില, വറ്റല്‍മുളക് എന്നിവ വറുത്ത് ഇഞ്ചിക്കറി കൂട്ടിലേക്ക് ചേര്‍ക്കണം.
















