വടക്കാഞ്ചേരി: കാട്ടുപന്നിയുടെ മാംസം വില്പന നടത്തിയ കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കി. വടക്കാഞ്ചേരി കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ മിഥുൻ (30) ആണ് ആത്മഹത്യ ചെയ്തത്. ജാമ്യത്തിൽ ഇറങ്ങിയ മിഥുൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.
പ്രദേശത്ത് വനം വകുപ്പിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. തഹസിൽദാർ സ്ഥലത്തെത്തിയിട്ട് മാത്രമേ മൃതദേഹം ഇറക്കാൻ അനുവദിക്കൂ എന്ന് നാട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ചയാണ് മിഥുൻ ഉൾപ്പെടെ മൂന്നു പേരെ വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ജാമ്യത്തിൽ ഇറങ്ങിയ മിഥുൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.
















