പതിനഞ്ചാം നിയമസഭയുടെ പതിനാലാം സമ്മേളനത്തിന്റെ അഞ്ചാം ദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് നിയമസഭാ സമ്മേളനം നടക്കവേ ദേഹാസ്വാസ്ഥ്യം സംഭവിച്ചു. രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ശിവന്‍കുട്ടിക്കു പകരം മന്ത്രി എം.ബി.രാജേഷാണ് ചോദ്യോത്തര വേളയില്‍ മറുപടി പറഞ്ഞത്. സഭാ സമ്മേളിച്ച് പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോഴാണ് ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തൊഴില്‍ വകുപ്പിന്റെ ഭാഗമായുള്ള ചോദ്യോത്തര വേളയിലായിരുന്നു സംഭവം. എം.എള്. സ്റ്റീഫനെ ചോദ്യം ചോദിക്കാനായി സ്പീക്കര്‍ വിളിക്കുകയും തുടര്‍ന്ന് സ്റ്റീഫന്‍ സഭയില്‍ ചോദ്യം ഉന്നയിക്കുമ്പോഴായിരുന്നു മന്ത്രിക്ക് ശരീരിക അസ്വാസ്ഥ്യം. ഉണ്ടാകുന്നത്.
പെട്ടെന്ന് എല്ലാ സാമാജികരും മന്ത്രിയെ നോക്കി. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മന്ത്രിയെ അവിടെ വിശ്രമിക്കാന്‍ അനുവദിക്കാനും, മന്ത്രി പി. രാജീവിനോട് ശിവന്‍കുട്ടിയെ സഹായിക്കാനും പറഞ്ഞു. മന്ത്രി എം.ബി. രാജേഷിനോട് ശിവന്‍കുട്ടിക്കു വേണ്ടി ചോദ്യത്തിനുള്ള മറുപടി നല്‍കാനും സ്പീക്കര്‍ ആവശ്യപ്പെട്ടു. ശേഷം വി. ജോയി എം.എല്‍.എയെയും സ്പീക്കര്‍ വിളിച്ച് ശിവന്‍കുട്ടിയെ വിശ്രമിക്കാന്‍ കൊണ്ടു പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതാണ് ഇന്ന് രാവിലെ നിയമസഭയില്‍ ഉണ്ടായത്. എന്നാല്‍, ശിവന്‍കുട്ടി മന്ത്രിയാകുന്നതിനും മുമ്പ് നിയമസഭയില്‍ ദേഹാസ്വാസ്ഥ്യം വന്ന് തളര്‍ന്ന് കിടന്നിരുന്നു. അത് അന്തരിച്ച കെ.എം.മാണിയുടെ ബജറ്റ് അവതരണം മുടക്കിയതിന്റെ സമയത്താണ്.
അന്ന് എല്‍.ഡി.എഫ് എടുത്ത നിലപാടിനൊപ്പം ശിവന്‍കുട്ടി നിയമസഭയില്‍ പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ചതായിരുന്നു. ഡെസ്ക്കിനു മുകളിലൂടെ നടന്നും, ചാടിയും, സ്പീക്കറുടെ ഡയസില്‍ കയറിയുമെല്ലാം പ്രതിഷേധം നടത്തിയതിന് ഒടുവിലാണ് ശിവന്‍കുട്ടി രക്തസമ്മര്‍ദ്ദം കൂടി വീണത്. തുടര്‍ന്ന് സമാജികരെല്ലാം ചേര്‍ന്ന് എടുത്താണ് നിയമസഭാ തളത്തില്‍ കിടത്തിയതും. അതിനു ശേ,ം നിയമസഭയിലുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ കേസും വഴക്കുമൊക്കെ ആയെങ്കിലും ഒന്നാം പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്ത് നേമത്തു നിന്ന് തോല്‍വി അടയുകയായിരുന്നു. എന്നാല്‍, രണ്ടാം പിണറായി വിജയന് സര്‍ക്കാരില്‍ നേമത്തു നിന്നു തന്നെ വിജയിച്ചതിന്റെ പാരിതോഷികമായി അദ്ദേഹത്തിന് മന്ത്രിസ്ഥാനമാണ് പാര്‍ട്ടി നല്‍കിയത്. അതും വിദ്യാഭ്യാസം.
CONTENT HIGH LIGHTS; Minister V. Sivankutty unwell: During the Assembly’s Question and Answer session; this is the second time
















