കൊച്ചി: ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള മുന്‍നിര ഓമ്നി-ചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ, പുതിയ ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ക്ക് പ്രത്യേക ഉപഭോക്തൃ ഓഫറുകള്‍ പ്രഖ്യാപിച്ചു. ക്രോമ സ്റ്റോറുകള്‍, ട്രൈബ് ബൈ ക്രോമ ഔട്ട്ലെറ്റുകള്‍, ക്രോമഡോട്ട്‌കോം, ടാറ്റ ന്യൂ ആപ്പ് എന്നിവയിലെല്ലാം സെപ്റ്റംബര്‍ 27 വരെ ഈ ഓഫറുകള്‍ ലഭ്യമാണ്.
സെപ്റ്റംബര്‍ 27 വരെ പുതിയ ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 12,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. കൂടാതെ ടാറ്റ ന്യൂ എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം വരെ ന്യൂകോയിനുകള്‍ക്കൊപ്പം നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭിക്കും. ഇതിന് പുറമേ പ്രത്യേക ഓഫര്‍ എന്ന നിലയില്‍, കേസുകള്‍, ചാര്‍ജറുകള്‍, ഓഡിയോ ഗിയര്‍ എന്നിവയുള്‍പ്പെടുന്ന തിരഞ്ഞെടുത്ത ആപ്പിള്‍ ആക്സസറികള്‍ക്ക് 20 ശതമാനം വരെ ഇളവും ലഭിക്കും.
രാജ്യത്തെമ്പാടുമായുള്ള 560-ലധികം ക്രോമ സ്റ്റോറുകളിലും, 206 നഗരങ്ങളിലുള്ള ക്രോമയുടെ ആപ്പിള്‍ ഓതറൈസ്ഡ് റീസെല്ലര്‍ വിഭാഗമായ ട്രൈബ് ബൈ ക്രോമ ഔട്ട്ലെറ്റുകളിലും കൂടാതെ ക്രോമഡോട്ട്‌കോം, ടാറ്റ ന്യൂ ആപ്പ് എന്നിവിടങ്ങളിലും ഉപഭോക്താക്കള്‍ക്ക് ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ പരിചയപ്പെടാനും വാങ്ങുവാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ആപ്പിളിന്റെ മുഴുവന്‍ ഉത്പന്നങ്ങളും ലഭ്യമായ ട്രൈബ് ബൈ ക്രോമ ഔട്ട്ലെറ്റുകളിള്‍ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുവാനും പ്രവര്‍ത്തന സജ്ജമാക്കുവാനും പരിശീലനം ലഭിച്ച വിദഗ്ധരുടെ സേവനവും ക്രോമ ഒരുക്കിയിട്ടുണ്ട്.
മികച്ച എക്‌സ്‌ചേഞ്ച് മൂല്യം, സുതാര്യമായ ഫിനാന്‍സ് ഓപ്ഷനുകള്‍, മികച്ച ആക്സസറികള്‍, വിദഗ്ദ്ധരുടെ മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവ ലഭ്യമാക്കുന്നതിനാല്‍ ഏറ്റവും വിശ്വസനീയമായ ഐഫോണ്‍ വാങ്ങല്‍ അനുഭവത്തിനായി ഉപഭോക്താക്കള്‍ എല്ലാ വര്‍ഷവും ക്രോമയിലേക്ക് എത്തുന്നുവെന്ന് ഇന്‍ഫിനിറ്റി റീട്ടെയില്‍ ലിമിറ്റഡിന്റെ വക്താവ് പറഞ്ഞു.
















