ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ കുടുംബത്തിന്റെ ബത്തേരി അർബൻ ബാങ്കിലെ കട ബാധ്യത എത്രയും പെട്ടെന്ന് തീർക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇതിൽ നിയമപരമായ ബാധ്യത പാർട്ടിക്കില്ല. എന്നാൽ, ധാർമിക ബാധ്യതയുണ്ട്. കടബാധ്യത കോൺഗ്രസ് ഏറ്റെടുത്താൽ ഏറ്റെടുത്തതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. എൻഎം വിജയന്റെ കടബാധ്യത അടച്ചു വീട്ടാൻ കോൺഗ്രസ് പാർട്ടിയുടെ ഉത്തരവാദിത്തത്തിൽ അടച്ചു തീർക്കും. ഞങ്ങൾ ഏറ്റെടുത്തത് അടയ്ക്കാൻ വേണ്ടിയാണ്. ഏറ്റെടുത്താൽ ഏറ്റെടുത്തത് തന്നെയാണ്. സാമ്പത്തിക പ്രയാസമുള്ള പാർട്ടിയാണ് ഞങ്ങളുടേത്. എങ്കിൽ പോലും ആ ഉത്തരവാദിത്തം ഏറ്റെടുത്തത്. നിയമപരമായ ബാധ്യതയല്ല, ഒരു കോൺഗ്രസ് കുടുംബത്തെ സഹായിക്കാനുള്ള സന്മനസിന്റെ ഭാഗമായിട്ടാണ് – അദ്ദേഹം പറഞ്ഞു.
വിഷത്തിൽ പ്രതികരണവുമായി കുടുംബവും രംഗത്തെത്തി. കുടുംബവുമായി സംസാരിക്കാൻ പാർട്ടി നേതാക്കൾ തയ്യാറായിട്ടില്ല എന്ന് എൻഎം വിജയന്റെ മരുമകൾ പത്മജ പറഞ്ഞു. അവർ സംസാരിച്ച ശേഷം തുടർ അഭിപ്രായം പറയാമെന്നും വ്യക്തമാക്കി. നേതൃത്വം സംസാരിക്കാൻ തയ്യാറായില്ലെങ്കിൽ ഒക്ടോബർ 2ന് സമരവുമായി മുന്നോട്ടു പോകും എന്നാണ് തീരുമാനം. കെപിസിസി ഉപസമിതി നൽകിയ ഉറപ്പ് ബാധ്യതകൾ പൂർണമായി ഏറ്റെടുക്കുമെന്നാണ്. പിന്നീട് ഏകപക്ഷീയമായി മൂന്ന് കാര്യങ്ങൾ മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ എന്ന് പറഞ്ഞു. കെപിസിസിക്ക് ഫണ്ടില്ല എന്നും പറഞ്ഞിട്ടുണ്ടായിരുന്നു. ഇതിനുശേഷം സണ്ണി ജോസഫോ ഉപസമിതിയിൽ ഉള്ളവരോ ഒന്നും പറഞ്ഞിരുന്നില്ല. നേതൃത്വം ഇക്കാര്യത്തിൽ നിലപാട് പറയട്ടെ. ഇതിനുശേഷം തുടർ നടപടികൾ പറയാം – പത്മജ വ്യക്തമാക്കി.
STORY HIGHLIGHT : The debt of NM Vijayan’s family will be settled as soon as possible; Sunny Joseph
















