അഞ്ചാമത് ചാംപ്യൻസ് ബോട്ട് ലീഗിൽ വീയപുരം ജേതാക്കൾ. 25 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. നെഹ്‌റു ട്രോഫി വള്ളംകളിയിൽ ആദ്യ സ്ഥാനങ്ങളിലെത്തിയ പുന്നമട ബോട്ട് ക്ലബ്ബ്, നിരണം ബോട്ട് ക്ലബ്ബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്, വില്ലേജ് ബോട്ട് ക്ലബ്ബ്, ചങ്ങനാശ്ശേരി ബോട്ട് ക്ലബ്ബ്, കാരിച്ചാൽ ബോട്ട് ക്ലബ്ബ്, ഇമ്മാനുവേൽ ബോട്ട് ക്ലബ്ബ്, ടൗൺ ബോട്ട് ക്ലബ്ബ്, തെക്കേക്കര ബോട്ട് ക്ലബ്ബ് എന്നിവയാണ് ചാംപ്യൻസ് ബോട്ട് ലീഗിൽ മത്സരിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് വീയപുരം ജേതാക്കളായിരിക്കുന്നത്. വിബിസി കൈനകരിയുടെ കരുത്തിലാണ് വീയപുരം കപ്പുയർത്തുന്നത്. വിബിസി മൂന്ന് മിനിറ്റ് 33 സെക്കന്റ് 34 മൈക്രോസെക്കന്റ് കൊണ്ടാണ് തുഴഞ്ഞ് ഫിനിഷിംഗ് പോയിന്റിലെത്തിയത്.
തൊട്ടുപിന്നാലെ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ 3 മിനിറ്റ് 33 സെക്കന്റ് 62 മൈക്രോസെക്കന്റിലാണ് ഫിനിഷിംഗ് പോയിന്റെ തൊട്ടത്. നെഹ്‌റു ട്രോഫിയിൽ പുലർത്തിയ അതേ മേൽക്കൈ ചാംപ്യൻസ് ബോട്ട് ലീഗിലും കൈവിടാത്തത് വീയപുരത്തിന് ഇരട്ടി മധുരമാണ് നൽകുന്നു. രണ്ടാം സ്ഥാനം നേടിയ ടീമിന് സമ്മാനമായി 10 ലക്ഷം രൂപയാണ് ലഭിക്കുക.വള്ളംകളി പ്രേമികളെ ആവേശഭരിതരാക്കാൻ ഐപിഎൽ മാതൃകയിൽ നടക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ മത്സരമാണ് ചാംപ്യൻസ് ബോട്ട് ലീഗ്. മൂന്ന് മാസം നീളുന്ന മത്സരങ്ങൾ ഡിസംബർ ആറിന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫിയോടെ സമാപിക്കും. ആകെ 5.63 കോടി രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് നൽകുന്നത്.
STORY HIGHLIGHT : HC stayed malabar devaswom board commissioner order over global ayyappa sangamam
















