അടുത്തിടെയായി മോഹന്‍ലാലിന്റേതായി പുറത്തിറങ്ങിയ റീ റിലീസുകള്‍ എല്ലാം ബോക്‌സ് ഓഫീസില്‍ വലിയ വിജയമാണ് സൃഷ്ടിച്ചത്. ഛോട്ടാ മുംബൈ, സ്ഫടികം, ദേവദൂതന്‍ തുടങ്ങിയ സിനിമകളുടെ റി റിലീസ് ആരാധകര്‍ തിയേറ്ററില്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ രാവണപ്രഭു റീ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.
ഒക്ടോബര്‍ 10 ന് രാവണപ്രഭു റീ റിലീസ് ചെയ്യുമെന്നാണ് പുതിയ അപ്ഡേറ്റ്. വമ്പന്‍ റിലീസ് തന്നെ സിനിമയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഛോട്ടാ മുംബൈ പോലെ രാവണപ്രഭുവിനും റീ റിലീസില്‍ തരംഗമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. 4K ഡോള്‍ബി അറ്റ്‌മോസിലാകും സിനിമ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. മാറ്റിനി നൗ ആണ് സിനിമ റീ മാസ്റ്റര്‍ ചെയ്യുന്നത്. 2001 ലായിരുന്നു രഞ്ജിത്തിന്റെ സംവിധാനത്തില്‍ രാവണപ്രഭു തിയേറ്ററുകളിലെത്തിയത്. മോഹന്‍ലാലിന്റെ എവര്‍ക്ലാസ്സിക്ക് ചിത്രമായ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്.
Peak Commercial Entertainer #Ravanaprabhu returns to theaters on October 10 🔥#Mohanlal @Mohanlal #Ravanaprabhu4K pic.twitter.com/8IZ3ja6zQ7
— Lalcares Saudi Arabia 🇸🇦🇸🇦 (@Lalcaresksa) September 19, 2025
വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയന്‍, വിജയരാഘവന്‍, എന്‍ എഫ് വര്‍ഗീസ്, സായി കുമാര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിര്‍മിച്ചത്.
















