താമരശ്ശേരിയില്‍ കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. അമ്പായത്തോട് സ്വദേശി അറമുക്ക് മുഹമ്മദ് ജിനീഷിനെ കാറിലെത്തിയ സംഘം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ജിനീഷ് ഓടിച്ചിരുന്ന കാറും തകർത്തിട്ടുണ്ട്.
കോഴിക്കോട് ഭാഗത്ത് നിന്നെത്തിയ സംഘമാണ് ജിനീഷിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് എന്നാണ് വിവരം. ശരീരമാസകലം കുത്തേറ്റ ഇയാളെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
അതേസമയം, മുഹമ്മദ് ജിനീഷ് മയക്കുമരുന്ന് വിതരണ സംഘവുമായി ബന്ധമുള്ളയാളും തട്ടിക്കൊണ്ടു പോകല്‍, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു.
അക്രമികളില്‍ ഒരാളെ പിടികൂടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. അക്രമത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
















