ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ‘മാസാൻ’ എന്ന ചിത്രത്തിന് ശേഷം നീരജ് ഗായ്‌വാൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ഹോം ബൗണ്ട്. ചിത്രം ഈ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. കൊൽക്കത്തയിൽ നടന്ന വാർത്താ സമ്മേളനത്തിനിടെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ എന്‍. ചന്ദ്രയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദ ബംഗാള്‍ ഫയല്‍സ്, പുഷ്പ 2, കേസരി ചാപ്റ്റര്‍ 2, കണ്ണപ്പ, കുബേര, ഫൂലെ തുടങ്ങീ ഇരുപത്തിനാലോളം ചിത്രങ്ങളുള്ള പട്ടികയിൽ നിന്നാണ് ഹോംബൗണ്ടിനെ തിരഞ്ഞെടുത്തത്.സാമൂഹിക യാഥാർഥ്യങ്ങളെയും മനുഷ്യബന്ധങ്ങളെയും വരച്ചുകാട്ടുന്ന ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
ദ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ‘ടേക്കിങ് അമൃത് ഹോം’ എന്ന ലേഖനമാണ് സിനിമക്ക് പ്രചോദനമായത്. ചന്ദൻ കുമാർ, മുഹമ്മദ് ഷുഹൈബ് അലി എന്നീ കഥാപാത്രങ്ങളെയാണ് ഇഷാൻ ഖട്ടറും വിശാൽ ജെത്വ അവതരിപ്പിച്ചത്.
പൊലീസ് ഫോഴ്സിൽ പ്രവേശിക്കുന്നത് സ്വപ്നം കാണുന്ന രണ്ടു പേർ. സാമൂഹിക മതിലുകൾ മറികടന്ന് ജീവിതം സ്വന്തമാക്കാൻ ശ്രമിക്കുന്ന സുഹൃത്തുക്കൾ. അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന യുവതിയായി ജാൻവി കപൂർ എത്തുന്നു. ജാതി-മത വിവേചനങ്ങൾ നേരിടുന്ന ഇന്ത്യൻ യുവാക്കളുടെ കഥയാണ് ‘ഹോംബൗണ്ട്’.ചിത്രത്തിന് പ്രചോദനമായത് ദി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ‘ടേക്കിങ് അമൃത് ഹോം’ എന്ന ലേഖനമാണ്.
കാൻസ് ചലച്ചിത്രമേളയിലാണ് ചിത്രം ആദ്യം പ്രദർശിപ്പിച്ചത്. പിന്നാലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കപ്പെട്ട ചിത്രം മികച്ച പ്രതികരണം നേടി. അന്താരാഷ്ട്ര പീപ്പിൾ ചോയ്സ് അവാർഡിൽ സെക്കൻഡ് റണ്ണറപ്പും ആയിരുന്നു ഹോംബൗണ്ട്.ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ അഭിനയിച്ച ചിത്രം 2025 ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷണൽ പീപ്പിൾസ് ചോയ്‌സ് അവാർഡ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. സെപ്റ്റംബർ 26 നാണ്ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
















