തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുമല അനിലിനെയാണ് ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുമല വാര്‍ഡ് കൗണ്‍സിലറായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശമുണ്ട്.
അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകര്‍ന്നിരുന്നു. അതില്‍ പാര്‍ട്ടി സംരക്ഷിച്ചില്ലെന്നാണ് ആത്മഹത്യാക്കുറിപ്പ്.
















