ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി.ഡിപിഎസ് ദ്വാരക, കൃഷ്ണ മോഡൽ പബ്ലിക് സ്‌കൂൾ, സർവോദയ വിദ്യാലയം തുടങ്ങി സ്‌കൂളുകൾക്കാണ് ഭീഷണി. വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്‌കൂളുകളിൽ നിന്ന് ഒഴിപ്പിച്ചു. സ്‌കൂളുകളിൽ ബോംബ് സ്‌ക്വാഡുകളും പൊലീസും ചേർന്ന് പരിശോധന നടത്തുകയാണ്
ഇന്ന് രാവിലെ വിദ്യാർഥികളടക്കം സ്‌കൂളിൽ എത്തിയതിന് പിന്നാലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ ഭീഷണിയാണ്. എവിടെ നിന്നാണ് ഭീഷണി വരുന്നതെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല.
വിദേശത്ത് നിന്നുള്ള ഐപി അഡ്രസ് അടക്കം ഉപയോഗിച്ചാണ് ഭീഷണി മെയിലുകൾ എത്തുന്നത്. ഒരേസമയത്താണ് സ്‌കൂളുകളിലേക്ക് ഇവ വരുന്നതും.
















