റെയില്‍വേ സ്റ്റേഷനുകളും, തിരക്കുള്ള ബസ് സ്റ്റാന്‍ന്റുകളും കേന്ദ്രീകരിച്ചു മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് ചാന്‍ മുഹമ്മദ്(27) കൊല്ലത്ത് പിടിയില്‍. പശ്ചിമ ബംഗാളിലെ ഉത്തര്‍ദിനാജ് പൂര്‍ സ്വദേശിയാണ്. മോഷണ മൊബൈല്‍ പ്രതിയുടെ കൈയില്‍ കണ്ടെടുത്തു. കൊല്ലത്തു നിന്നും പുറപ്പെടുകയായിരുന്നു കുര്‍ള എക്‌സ്പ്രസ്സിന്റെ ജനറല്‍ കോച്ചില്‍ യാത്ര ചെയ്ത അനീഷ് എന്ന യാത്രക്കാരന്റെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
മോഷണത്തിനായി കൊല്ലത്ത് ഇന്നലെ രാവിലെ വീണ്ടും എത്തിയ പ്രതിയെ തൊണ്ടിമുതലോടെ RPF ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും, GRPയും ചേര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു. തിരക്കുള്ള ട്രെയിനുകളില്‍ കയറുന്ന സ്ത്രീകളുടെ ബാഗില്‍ നിന്നും മൊബൈലുകള്‍ അടിച്ചുമാറ്റുകയും യാത്രക്കാര്‍ക്കൊപ്പം ജനറല്‍ കോച്ചില്‍ പ്രവേശിക്കുന്ന ഇയാള്‍ യാത്രക്കാര്‍ മുഴുവന്‍ കയറിയ ശേഷം ട്രെയിനില്‍നിന്ന് അതിവേഗം പുറത്തിറങ്ങി റെയില്‍വേ സ്റ്റേഷന്‍ വിട്ട് പുറത്തു പോകും. മോഷ്ടിക്കുന്ന മൊബൈലുകള്‍ കുറഞ്ഞ വിലയില്‍ വഴിവക്കില്‍ ജോലിക്കായി കാത്തു നില്‍ക്കുന്ന അതിഥിതൊഴിലാളികള്‍ക്ക് വിറ്റ് ലഭിക്കുന്ന തുക രാസലഹരിപദാര്‍ത്ഥം വാങ്ങി ഉപയോഗിക്കുന്ന ഇയാള്‍ കൊല്ലം, ഉമയനല്ലൂര്‍ പ്രദേശങ്ങളില്‍ ഉള്ള കടത്തിണ്ണകളില്‍ അന്തിയുറങ്ങി വീണ്ടും മോഷണത്തിനായി തയ്യാറെടുക്കുന്നു.
കഴിഞ്ഞ രാത്രിയില്‍ സമാന സംഭവം നടത്തിയതിന്റെ CCTV ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ വ്യക്തമായി പ്രതിയെ മനസ്സിലാവുകയും അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്യുകയായിരുന്നു. സമാന രീതിയില്‍ മോഷണം നടത്തുന്ന ബംഗാള്‍ സ്വദേശി ആസാദിമിയ കഴിഞ്ഞ ദിവസം ക്രൈം ഇന്റെലിജന്‍സിന്റെ പിടിയിലായിരുന്നു. RPF തിരുവനന്തപുരം ഡിവിഷണല്‍ കമ്മീഷണര്‍ മുഹമ്മദ് ഹനീഫയുടെ പ്രത്യേക നിര്‍ദ്ദേശത്തില്‍ RPF കൊല്ലം ഇന്‍സ്‌പെക്ടര്‍ അനീഷ്.T.R, കൊല്ലം GRP SHO ശ്യാമകുമാരിയും ടീമും, RPF ക്രൈം ഇന്റെലിജന്‍സ് ഉദ്യോഗസ്ഥരായ പ്രൈസ് മാത്യു, ബിനു, ഫിലിപ്‌സ് ജോണ്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ജോസ്.S.V, മധു,എന്നിവര്‍ ചേര്‍ന്ന സംഘമാണ് അതിരാവിലെ കൊല്ലത്ത് പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതിയെ നാടകീയമായി പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
CONTENT HIGH LIGHTS;Notorious mobile thief Chan Muhammed arrested in Kollam: Caught in the hands of Railway Police
















