കൊച്ചി: കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെ തിരുത്തി കോണ്‍ഗ്രസ് വക്താവ് ഡോ. ജിന്റോ ജോണ്‍.
നാക്കുപിഴ സംഭവിച്ചുപോയതില്‍ ഖേദം ഉണ്ടെന്നും പറയാന്‍ ഉദ്ദേശിച്ച രീതിയിലല്ല അവതരിപ്പിക്കാന്‍ സാധിച്ചതെന്നും പറഞ്ഞ ജിന്റോ പരാമർശത്തിൽ ഫേസ്ബുക്കിലൂടെ ഖേദപ്രകടനം നടത്തി. സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ അപവാദ പ്രചാരണത്തിലെ പ്രതികരണത്തിനിടെ ജിന്റോ ജോണ്‍ നടത്തിയ പരാമര്‍ശമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.
‘കേരളത്തില്‍ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പൊതുവായി പറയുന്ന പേര് ഉണ്ണികൃഷ്ണന്‍’ എന്നാണെന്ന് ജിന്റോ കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. പിന്നാലെ ജിന്‍റോ ഭഗവാന്‍ ശ്രീകൃഷ്ണനെ അപമാനിച്ചുവെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തുകയുണ്ടായി.
















