ചേരുവകൾ
ബീൻസ്
മുട്ട – 2
എണ്ണ – രണ്ടര ടേബിൾസ്പൂൺ
പച്ചമുളക് – 2
ഉണക്കമുളക് – 1
കറിവേപ്പില – ആവശ്യത്തിന്
സവാള – 1
വെളുത്തുള്ളി – ഒരു അല്ലിയുടെ പകുതി ചെറുതായി അരിഞ്ഞത്
നാളികേരം – കാൽ കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഫ്രൈയിങ് പാനിൽ ഒന്നര ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ രണ്ട് പച്ചമുളക് അരിഞ്ഞതും ഒരു ഉണക്ക മുളകും ചേർത്ത് വഴറ്റി എടുക്കണം. ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ഒരു വെളുത്തുള്ളിയുടെ പകുതി ചെറുതായി അരിഞ്ഞതും ചേർക്കാം. നന്നായി യോജിപ്പിച്ച ശേഷം
ഇതിലേക്ക് ബീൻസ് അരിഞ്ഞതും കാൽകപ്പ് നാളികേരം ചിരകിയതും ആവശ്യത്തിന് ഉപ്പും ചേർക്കാം. ഇത് മീഡിയം തീയിൽ നന്നായി യോജിപ്പിച്ച് എടുക്കാം. വെള്ളം വറ്റിയാൽ കൈയിൽ വെള്ളം എടുത്ത് തളിച്ചു കൊടുക്കാം. ബീൻസ് വെന്തശേഷം രണ്ട് മുട്ടപൊട്ടിച്ചത് ഇതിലേക്ക് ഒഴിക്കാം. നന്നായി ചിക്കിപ്പൊരിച്ച് യോജിപ്പിച്ച് എടുക്കാം.
















