ആവശ്യമായ സാധനങ്ങൾ :
പോർക്ക് 1 kg
ഇഞ്ചി മീഡിയം വലുപ്പം ഉള്ളത് ഒരെണ്ണo
സവാള 2 എണ്ണം
വെളുത്തുള്ളി ഒരെണ്ണം മുഴുവൻ
പച്ചമുളക് 4 എണ്ണം
ഗരം മസാല 1 സ്പൂൺ
മല്ലിപ്പൊടി 3 സ്പൂൺ
മുളക്പൊടി 2 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
മഞ്ഞൾപൊടി ആവശ്യത്തിന്
പോർക്ക് കുക്കറിൽ 3 വിസ്സിൽ കൊള്ളിച്ചു വേവിക്കുക
ഉരുളിയിൽ വെളിച്ചെണ്ണ ചൂടായിവരുമ്പോൾ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ ചേർത്ത് വഴറ്റുക. ഉപ്പ് ആവശ്യത്തിന് ചേർക്കാം. പച്ചമണം മാറുമ്പോൾ പൊടികൾ ചേർത്ത് ഇളക്കാം. പൊടികൾ വേവാകുമ്പോൾ മഞ്ഞളുo ഉപ്പും ചേർത്ത് വേവിച്ച പോർക്ക് ചേർത്ത് കൊടുക്കാം. 45 മിനിറ്റോളം ചേറുതീയിൽ വരട്ടിയെടുത്താൽ ഫോട്ടോയിൽ കാണുന്ന പോലെ അടിപൊളി പോർക്ക് ഫ്രൈ റെഡി.
















