താറാവ് – 1/2 കിലോ
സവാള – 2
ഇഞ്ചി അരച്ചത് -1 വലിയ സ്പൂണ്‍
വെളുത്തുള്ളി അരച്ചത് – 1 വലിയ സ്പൂണ്‍
പച്ചമുളക് – 3
മല്ലിപ്പൊടി – 3 ടീസ്പൂണ്‍
മഞ്ഞൾപ്പൊടി -1/2 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 2 ടീസ്പൂണ്‍
ഗരം മസാല പൊടി -1 ടീസ്പൂണ്‍
വിന്നാഗിരി – 1 വലിയ സ്പൂണ്‍
വേപ്പില -2 തണ്ട്
വെളിച്ചെണ്ണ , ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞ സവാള, ഇഞ്ചി – വെളുത്തുള്ളി അരച്ചത്,പച്ചമുളക്, വേപ്പില എന്നിവ നന്നായി വഴറ്റണം (ബ്രൌണ്‍ നിറത്തിൽ).ഇതിലേക്ക് പൊടികൾ ചേർത്ത് കരിയാതെ വഴറ്റുക.അതിനു ശേഷം താറാവ്, വിന്നാഗിരി ,ഉപ്പ് എന്നിവ ചേർക്കുക. താറാവ് വേകാൻ അല്പ്പം തിളച്ച വെള്ളം വേണമെങ്കിൽ ചേർക്കാം.
നോണ്‍ സ്റ്റിക് പാനിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ ഗ്രേവിയിൽ നിന്ന് താറാവ് കഷണങ്ങൾ പെറുക്കിയെടുത്തു അധികം മൊരിഞ്ഞു പോകാതെ വറുത്തെടുക്കുക.വറുത്ത താറാവ് കഷണങ്ങൾ വീണ്ടും
ഗ്രേവിയിലിട്ട് വീണ്ടും അടുപ്പത്തു വച്ച് ചാറ് വറ്റിച്ചെടുക്കുക.മസാല കഷണങ്ങളിൽ പുരണ്ടിരിക്കണം
















