ആവശമുള്ള സാധനങ്ങൾ
മീൻ വലുത് – അരകിലോ
കുരുമുളകുപൊടി – അരടീസ്പൂണ്‍
മഞ്ഞൾപൊടി – കാൽ ടീസ്പൂണ്‍
ഇഞ്ചി – ഒരു ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി – 3 അല്ലിചെറുതായി അറിയണം
പച്ചമുളക് – 4എണ്ണം നെടുകെ മുറിച്ചത്
കുഞ്ഞുള്ളി – ഒരു പിടി
തേങ്ങയുടെ ഒന്നാം പാൽ – അരകപ്പ്
തേങ്ങയുടെ രണ്ടാംപാൽ – അരകപ്പ്
തക്കാളി – 1 വലുത്
വെളിച്ചെണ്ണ – ആവശ്യത്തിനു
കറിവേപ്പില – 2 തണ്ട്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
മീൻ നന്നായികഴുകി വൃത്തിയാക്കി മഞ്ഞൾപൊടിയും കുരുമുളകുപൊടിയുംഉപ്പും ചേർത്ത് പുരട്ടി അരമണിക്കൂർ വച്ചിട്ട് ഒരു പാനിൽ വളരെ കുറച്ചു
എണ്ണയിൽ shallow fry ചെയ്തു എടുക്കുക.. മൊരിഞ്ഞു പോവല്ല…
ഒരു ചട്ടിയിൽ എണ്ണ ചൂടാക്കികുഞ്ഞുള്ളി ഇട്ടു വഴറ്റി അല്പം ഉപ്പും ചേര്ക്കു..ഒന്നു വഴന്നു കഴിയുമ്പോഅറിഞ്ഞുവച്ച ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക .
എല്ലാം നന്നായി വഴന്നു വരുമ്പോ തെങ്ങയുടെ രണ്ടാംപാൽ ചേർത്ത് തിളപ്പിക്കുക .
ഇതിൽ വറുത്ത വച്ച മീൻ ചേർക്കുക ഇതിന്റെ മേലേക്ക്ക് അല്പം കുരുമുളകുപൊടി തൂവിക്കൊടുക്കുക… കറി അല്പം കുറുകി വരുമ്പോൾ വട്ടത്തിൽ അരിഞ്ഞ തക്കാളിയും കറിവേപ്പിലയും ചേർക്കുക .ഉപ്പ് നോക്കീട്ടു ആവശ്യമുണ്ടേൽ ചേർക്കുക..5 മിനുറ്റ് മൂടിവയ്ക്കുക.. കറി ഒന്നു കുറുകി വരുമ്പോ
ഒന്നാംപാൽ ചേർത്ത് മേലേക്ക് ലേശം വെളിച്ചെണ്ണ തൂവി അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കുക… അടിപൊളി ഫിഷ് മോളി റെഡി
















