മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം ലഭിച്ചതില്‍ സന്തോഷം രേഖപ്പെടുത്തി മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന ‘ അമ്മ ‘. നാല്പതിലേറെ വര്‍ഷങ്ങളില്‍ അധികമായി ഇന്ത്യന്‍ സിനിമയെ ഉയര്‍ന്ന തലത്തിലേക്ക് നയിച്ച അദ്ദേഹം ഇന്നും പുതിയ തലമുറക്ക് പ്രചോദനമായി നിലകൊള്ളുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. കലാസമ്പന്നമായ മലയാള ചലച്ചിത്രമേഖലയുടെ പ്രതിഫലനമായി ഇനിയും നമ്മുടെ യശസ്സ് ഉയര്‍ത്താന്‍ മോഹന്‍ലാലിന് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ‘അമ്മ’യെ എന്നും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഞങ്ങളുടെ അഭിമാനമായ മോഹന്‍ലാലിന് ലഭിച്ച ഈ വീശിഷ്ട്യ അംഗീകാരത്തില്‍ അമ്മയിലെ അംഗങ്ങളുടെ സന്തോഷവും പങ്കുവെക്കുന്നു – കുറിച്ചു.
മലയാളത്തില്‍ നിന്നും ആദ്യമായാണ് ഒരു അഭിനേതാവിന് ദാദ സാഹെബ് ഫാല്‍ക്കെ പുരസ്കാരം ലഭിക്കുന്നത്. നടന് നിര്‍മ്മാതാവ് സംവിധായകന് എന്നീ നിലകളിലെല്ലാം മോഹന്‍ലാല്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. എല്ലാവര്ക്കും നന്ദി എന്ന് മോഹന്‍ ലാല്‍ പ്രതികരിച്ചു. സ്വര്‍ണ്ണ കമലം,പതക്കം, ഷാള്‍, 10 ലക്ഷം രൂപ എന്നിവ അടങ്ങുന്നതാണ് പുരസ്കാരം. 2004 ല്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിലൂടെ പുരസ്കാരം ഒരിക്കല്‍ കൂടി കേരളത്തിലേക്ക് എത്തുകയാണ്.
STORY HIGHLIGHT : ‘AMMA’ organization on Mohanlal’s Dadasaheb Phalke Award win
















