തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പൂജപ്പുര പൊലീസാണ് കേസെടുത്തത്. ശനിയാഴ്ച രാവിലെയാണ് അനിലിനെ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും. സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും. ആത്മഹത്യക്ക് കാരണം സ്ഥാപനത്തിലെ സാമ്പത്തിക പ്രതിസന്ധിയെന്നാണ് പ്രാഥമിക നിഗമനം.
രാജീവ് ചന്ദ്രശേഖറിനെ നേരിൽ കണ്ട് പ്രതിസന്ധി അറിയിച്ചിട്ടും ഇടപെട്ടില്ലെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. എന്നാൽ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടൽ ഉണ്ടായില്ല. ഇതിനെ തുടർന്നാണ് അനിൽ ആത്മഹത്യ ചെയ്തത്. അതേസമയം, അനിലിന്റെ സംസ്കാര ചടങ്ങ് ഇന്ന് നടക്കും. ഉച്ചക്ക് ഒരു മണിക്ക് തൈക്കാട് ശാന്തികവാടത്തിലാണ് ചടങ്ങുകൾ നടക്കുക.
















