തിരുവനന്തപുരം കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. കാട്ടാക്കട സ്വദേശി 38കാരനാണ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. പതിനാലും പതിമൂന്നും വയസ്സുള്ള കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്.
ഫോണിൽ അശ്ലീല വീഡിയോ കാണിച്ചായിരുന്നു ഇയാൾ പീഡനം നടത്തിയത്. ചാലയിൽ നിന്നാണ് പ്രതിയെ കരമന പൊലീസ് പിടികൂടിയത്.
















