ഒരു ലക്ഷത്തിലേറെ ഉത്പ്പന്നങ്ങള്‍ക്ക് കിഴിവ് പ്രഖ്യാപിച്ച് ആമസോണ്‍. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് മുന്നോടിയായാണ് കമ്പനി വിവിധ ഉത്പന്നങ്ങള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചത്.
സെപ്റ്റംബര്‍ 23നാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവല്‍ തുടങ്ങുക. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ഉൾപ്പടെയുള്ള എല്ലാ ഉപകരണത്തിനും 40 മുതല്‍ 80 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കുമെന്ന് കമ്പനി പറയുന്നു.
നല്ല വിലക്കുറവായിരിക്കുമെന്ന് കമ്പനി ഉറപ്പി നല്‍കുന്നുണ്ട്. പിന്നാലെ ടാബുകളെല്ലാം വൻ വിലക്കിഴിവിലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. വിലക്കിഴിവുള്ള ടാബുകളെക്കുറിച്ച് നേക്കിയാലോ…
256 ജി ബി സ്റ്റോറേജുള്ള ലെനോവോ ടാബ് പ്ലസ് മോഡലിന് വില കുറഞ്ഞിട്ടുണ്ട്. നിങ്ങള്‍ ആപ്പിളിൻ്റെ ടാബ് പ്രേമിയാണെങ്കില്‍ അവയും വിലക്കിഴിവിലാണുള്ളത്. ടെണ്‍ത്ത് ജനറേഷൻ ആപ്പിൾ ഐപാഡിൻ്റെ വില കുറഞ്ഞിട്ടുണ്ട്. 256 ജി ബിയും സ്ക്രീനിൻ്റെ വലിപ്പെ 10.9 ഇഞ്ചാണ്.
വൺപ്ലസ് പാഡ് ഗോ, ബ്രാൻഡ് -വൺപ്ലസ്മോഡൽ നെയിം -വൺപ്ലസ് പാഡ് ഗോമെമ്മറി സ്റ്റോറേജ് -128 ജിബി, സ്ക്രീൻ വലുപ്പം -11.35 ഇഞ്ച്ഡിസ്പ്ലേ റെസല്യൂഷൻ പരമാവധി -2408 x 1720 പിക്സലാണുള്ളത്. മറ്റ് വിലക്കിഴിവിലുള്ള ടാബുകള്‍ 128 GB ആപ്പിൾ ഐപാഡ് എയർ 13, കീബോർഡുള്ള ലെനോവോ ടാബ് കെ11 എന്നിവയ്ക്കാണ്.
content highlight: Great Indian Festival
















