കുവൈത്തിൽ നാടിനെ നടുക്കിയ കൊലപാതകം. 77 വയസ്സുകാരിയായ മാതാവിനെ, അവരുടെ 33 വയസ്സുള്ള മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ക്രൂരമായ കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ പോലീസ് ഉടൻ തന്നെ പിടികൂടി.
കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും അധികൃതർ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















