യുഎഇയിലെ താമസക്കാർക്ക് മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സെപ്റ്റംബർ 24 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങളുണ്ടാകും.
ഈ ദിവസങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയ്ക്കും പുലർച്ചെ ശക്തമായ മൂടൽമഞ്ഞിനും (Fog) സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റുള്ളതിനാൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.
അറബിക്കടലിൽ കടൽ പ്രക്ഷുബ്ധമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. അബുദാബിയിലെയും പരിസര പ്രദേശങ്ങളിലെയും താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം.
രാത്രികാലങ്ങളിൽ ഇത് 32 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
















