പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ ജീവനൊടുക്കിയ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി എംപി.
ജോസ് നെല്ലേടത്തിന്റെ ഭാര്യയെയും മകനെയും മകളെയുമാണ് പ്രിയങ്ക കണ്ടത്. പ്രിയങ്ക താമസിക്കുന്ന ഹോട്ടലില്‍വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നാണ് വിവരം.
ഒപ്പമുണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി ജോസ് നെല്ലേടത്തിന്റെ കുടുംബത്തിന് ഉറപ്പുനല്‍കി. പരസ്യപ്രതികരണത്തിന് ഇല്ലെന്ന് ജോസ് നെല്ലേടത്തിന്റെ കുടുംബം പറഞ്ഞു.
















