ജിഎസ്ടി വ്യവസ്ഥകൾ നിലവിൽ വന്ന സാഹചര്യത്തിൽ ക്ഷീര ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പന വില കുറച്ച് മിൽമ. ഈ വിലക്കുറവ് ഇന്ന് (സെപ്റ്റംബർ 22) മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
മിൽമയുടെ ബട്ടറിന്റെ വിലയിൽ15 രൂപയുടെ കുറവും, നെയ്യ് വില 45 രൂപയും, കൂടാതെ പനീർ, ഐസ്‌ക്രീം വിലകളിലും മാറ്റം ഉണ്ടാകും. ഇതോടെ ഒരു ലിറ്റർ മിൽമ നെയ്യുടെ വില 720-ൽ നിന്ന് ₹675 ആയും. മിൽമയുടെ ബട്ടറിന്റെ വില 240-ൽ നിന്ന് ₹225 ആയും മാറും. കൂടാതെ 500 ഗ്രാം പനീറിന് ₹11 കുറയും. ഇതോടെ വില ₹245-ൽ നിന്ന് ₹234 ആയി മാറും.
വാനില ഐസ്ക്രീമിന്റെ ജിഎസ്ടി 18% ൽ നിന്ന് 5% ആയി കുറച്ചതിനാൽ ഐസ്ക്രീമിന്റെ വില ₹220 എന്ന മുൻപത്തെ MRP-യിൽ നിന്ന് ₹24 കുറഞ്ഞ് ₹196 ആയി മാറും.
STORY HIGHLIGHT: milma gst price reduction
















