സംസ്ഥാനലോട്ടറിവില 40 രൂപയിൽ നിന്ന് 50 ആയി വർദ്ധിപ്പിക്കുകയും, സമ്മാനങ്ങളിൽ ഗണ്യമായ കുറവ് വരുത്തുകയും ചെയ്‌ത് ആറ് മാസത്തിനുള്ളിൽ ലോട്ടറി ജി.എസ് ടി 40% ആയി വർദ്ധിച്ചതിന്റെ പേരിൽ സമ്മാനങ്ങളിലും, വിൽപ്പന കമ്മീഷനിലും പൈസ് കമ്മീഷനിലും വലിയ കുറവാണ് സംസ്ഥാന സർക്കാർ വരുത്തിയിട്ടുള്ളതെന്ന് കേരള ലോട്ടറി ഏജൻ്റ് ആൻ്റ് സെല്ലേഴ്‌സ് അസോസിയേഷൻ ഐ.എൻ.ടി.യു.സി. ഇത് ലോട്ടറി എടുക്കുന്ന ജനങ്ങളോടുള്ള വഞ്ചനയും, ഏജന്റ്റ് മാരോടും വിൽപ്പനക്കാരോടുമുള്ള ചതിയുമാണ്.
ജി.എസ്.ടി കൗൺസിൽ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാർഗ്ഗമായ പേപ്പർ ലോട്ടറിയെ ജി.എസ് ടി യുടെ പരിധിക്ക് വെളിയിൽ നിർത്തേണ്ടതാണ്. കേന്ദ്ര സർക്കാർ സ്വർണത്തേക്കാൾ ഉയർന്ന നികുതിയിലേക്കാണ് പാർശ്വവൽക്ക രിക്കപ്പെട്ടവരുടെ ജീവനോപാധിയെ എത്തിച്ചത്.
ടിക്കറ്റ് വില 40 ൽ നിന്ന് 50 രൂപ ആക്കിയപ്പോൾ, നിലവിൽ ഉണ്ടായിരുന്ന 50 രൂപ വിലയുള്ള ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിൻ്റെ സമ്മാനത്തുകയേക്കാൾ ഗണ്യമായ കുറവ് വരുത്തിയാണ് പുതിയ 50 രൂപ ടിക്കറ്റ് ഇറക്കിയത്. ആറ് മാസങ്ങൾക്ക് ശേഷം ജി.എസ്.ടി വർദ്ധനവിലൂടെ 1 കോടി എട്ട് ലക്ഷം ടിക്കറ്റിൽ 3 കോടി 61 ലക്ഷം രൂപയുടെ വരുമാനമാണ് കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് വർദ്ധിച്ചത്.
നിലവിൽ 28 % ജി.എസ്.ടി യുടെ വിഹിതമായി സംസ്ഥാനത്തിന് ലഭിക്കുന്നത് 5 രൂപ 45 പൈസ. 40 % ജി.എസ് ടി വിഹിതമായി 1 രൂപ 67 പൈസ കൂടി 7 രൂപ 12 പൈസയായി വർദ്ധിച്ചു. അൺ ക്ലൈമ്‌ഡ് സമ്മാനങ്ങളുടെ പൈസി ലുടെയും സർക്കാരിലേക്ക് വരുമാനം ലഭിക്കുന്നു. ജി.എസ്.ടി വിഹിതമായ 1 രൂപ 67 പൈസയുടെ അധിക വരുമാനം സർക്കാർ ഉപേക്ഷിക്കുക. ലോട്ടറി മേഖലയിലു ള്ളവർക്ക് അധിക ഭാരം ആകാതെ കേന്ദ്ര വിഹിതം സംസ്ഥാന സർക്കാർ വഹിക്കണം.
നിലവിൽ ജി എസ്.ടി വർധനയുടെ പേരിൽ ഒരു കോടി എട്ടുലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ കുറച്ചു. ആറ് മാസം മുൻപ് ടിക്കറ്റ് വില 40 രൂപയിൽ നിന്ന് 50 രൂപയാക്കിയപ്പോൾ ഇതിൽ കൂടുതൽ തുകയുടെ കുറവ് സമ്മാനങ്ങളിൽ വരുത്തി. ഇവ ചേർത്ത് വായിക്കുമ്പോൾ ആറ് മാസത്തെ ഇടവേളയിൽ കേരള ലോട്ടറിയിൽ സമ്മാനതുകയുടെ കുറവ് രണ്ടരക്കോടിയോളം രൂപ ഏജൻ്റ് മാരുടേ യും, വിൽപ്പനക്കാരുടെയും കമ്മീഷനിൽ ഒരു രൂപയോളം കുറച്ചു. സമ്മാനങ്ങ ളിൽ നിന്ന് ലഭിച്ചിരുന്ന കമ്മീഷൻ തുക 3% ത്തോളം കുറച്ചതിലൂടെ 85 ലക്ഷം രൂ പയുടെ വരുമാന നഷ്ടമാണ് ഏജൻ്റ് മാർക്ക് ഉണ്ടായത്. ടിക്കറ്റ് വില 40 രൂപയിൽ നിന്ന് 50 ആക്കിയപ്പോഴും, ജി.എസ്.ടി.യുടെ പേ രിൽ പരിഷ്കരണങ്ങൾ വരുത്തിയപ്പോഴും ഞങ്ങൾ ജനവിരുദ്ധ തൊഴിലാളിവിരു ദ്ധ നടപടികൾ സർക്കാരിൽ നിന്ന് ഉണ്ടാകരുത് എന്ന നിലപാടാണ് സ്വീകരിച്ചത്.
40% ജി.എസ് ടി ഏർപ്പെടുത്തിയപ്പോഴും ടിക്കറ്റ് വില വർദ്ധനവ്, സമ്മാനങ്ങളിൽ കുറവ്, വിൽപ്പന കമ്മീഷൻ കുറവ് ഇവ വരുത്താതെ സംസ്ഥാന സർക്കാരിന്റെ വർദ്ധിച്ച ജി.എസ്.ടി വിഹിതമായി ലഭിക്കുന്നതുക വേണ്ടന്ന് വച്ച് അധിക ബാധ്യ ത ഏറ്റെടുക്കണമെന്നാണ് ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടത്.
പാവപ്പെട്ടവന്റെ ജീവിതമാർഗ്ഗം, സുതാര്യം വിശ്വസ്തം എന്നൊക്കെ സർക്കാർ ഉറക്കെപ്പറയുന്ന ലോട്ടറിയിലെ ക്ഷേമ ബോർഡിലും, ഡയറക്ട്രേറ്റിലും നടന്ന കോടികളുടെ തട്ടിപ്പുകാരെ സംരക്ഷിച്ച് കൊണ്ടാണ് പാവപ്പെട്ട ലോട്ടറിക്കാരുടെ കഞ്ഞിക്കലത്തിൽ കൈയ്യിട്ട് വാരിയത്. ഈ സാഹചര്യത്തിൽപുതുക്കിയ ജി.എസ്.ടി. നിരക്കിലുള്ള ലോട്ടറി നറുക്കടുപ്പ് ആരംഭിക്കുന്ന സെപ്റ്റംബർ 26 വെള്ളിയാഴ്ച്ച പൊതുജനങ്ങളും, വിൽപ്പനക്കാരും ലോട്ടറി ടിക്കറ്റ് ബഹിഷ്ക്കരിച്ച് ലോട്ടറി ബന്ദ് നടത്തണം എന്ന കേരള ലോട്ടറി ഏജൻ്റ് ആൻ്റ് സെല്ലേഴ്‌സ് അസോസിയേഷൻ ഐ.എൻ.ടി.യു.സി.യുടെ സമരത്തിൻ്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിന് മാധ്യമപ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നെന്ന് തോമസ് കല്ലാടൻ (പ്രസിഡന്റ്), ലജീവ് വിജയൻ. (വർക്കിംങ്ങ് പ്രസിഡന്റ് ), ജയിംസ് അധികാരം (വൈസ് പ്രസിഡന്റ്), പി. ആർ. സജീവ് (ജന:സെക്രട്ടറി) റഷീദ് താനത്ത് (ജന:സെക്രട്ടറി) എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
content highlight: Lottery strike
















