പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടി ഹൈക്കോടതി. കഴിഞ്ഞ ദിവസം നന്നാക്കിയ മുരിങ്ങൂരിലെ സർവീസ് റോഡ് തകർന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഈ നടപടി. തകര്‍ന്ന റോഡ് നന്നാക്കിയിട്ട് വരൂ, എന്നിട്ടാകാം ടോള്‍ പിരിക്കുന്നത് എന്ന് ഹൈക്കോടതി പറഞ്ഞു.
പാലിയേക്കരയിൽ ടോൾ പിരിവ് പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെയാണ് മുരിങ്ങൂരില്‍ സര്‍വീസ് റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് റോഡു ഗതാഗതം താറുമാറായ കാര്യം ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചത്. കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ചതിനെ തുടർന്നാണ് കോടതി നിലപാട് മാറ്റിയത്.
ടോൾപിരിവ് പുനഃസ്ഥാപിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയും കരാർ കമ്പനിയും ആവശ്യപ്പെട്ടെങ്കിലും കോടതി അത് ചെവിക്കൊണ്ടില്ല. ആദ്യം തകർന്ന സർവീസ് റോഡ് നന്നാക്കി യിട്ട് വരാനും അതുകഴിഞ്ഞ് ബാക്കി കാര്യം ആലോചിക്കാമെന്നും കോടതി നിലപാടെടുത്തു. കൂടാതെ ഉത്തരവ് പറയാനാണ് ഇന്ന് വന്നത്. എന്നാൽ, ഒരാഴ്ച മുമ്പ് നന്നാക്കിയ സർവീസ് റോഡ് തകർന്നതായുള്ള റിപ്പോർട്ടാണ് ലഭിച്ചത്. അതുകൊണ്ട് റോഡ് നന്നാക്കാതെ ഉത്തരവ് പറയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
STORY HIGLIGHT: paliyekkara toll collection
















