മഹീന്ദ്രയുടെ വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും കൂടുതൽ വിറ്റഴിയുന്നതുമായ ഒരു മോഡലാണ് ബൊലേറോ. മഹീന്ദ്രയുടേത് തന്നെ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന കാറുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബൊലേറോ.ഈ ബൊലേറോയുടെ നിയോ അപ്‌ഡേറ്റ് ചെയ്ത 2025 മോഡല്‍ ഈ മാസം അവസാനത്തോടുകൂടി പുറത്തിറങ്ങുമെന്നാണ് റിപോർട്ടുകൾ.
കെട്ടിലും മട്ടിലും അടിമുടി മാറ്റങ്ങളുമായാണ് അപ്ഡേറ്റഡ് വേർഷൻ പുറത്തിറങ്ങുന്നത്. ഡിസൈനില്‍ വലിയ മാറ്റം വരുന്നത് വാഹനത്തിന്റെ മുന്‍വശത്താണ്. പുതുക്കിയ ഫാസിയ, പുതിയ ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്ലാമ്പുകള്‍ എന്നിവയാണ് മറ്റ് ആകർഷകമായ മാറ്റങ്ങൾ. ഹെഡ്‌ലാമ്പില്‍ ഡിആര്‍എല്‍ ക്രമീകരിച്ചിട്ടുണ്ട്. പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറും മറ്റൊരു പ്രധാന ഫീച്ചറാണ്.
ക്യാബിനില്‍ ഫീച്ചറുകളുടെയും സാങ്കേതികവിദ്യയുടെയും കാര്യത്തില്‍ കാര്യമായ അപ്ഡേറ്റ് വരുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ സോഫ്റ്റ്വെയര്‍, ഡിജിറ്റല്‍ ക്ലസ്റ്റര്‍, പുതുക്കിയ ഡാഷ്ബോര്‍ഡ് ലേഔട്ട്, അപ്ഡേറ്റ് ചെയ്ത അപ്‌ഹോള്‍സ്റ്ററി വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയാണ് വാഹനത്തിനകത്തുള്ള മാറ്റങ്ങൾ. എന്നാൽ മുന്‍ഗാമിയുടെ അതേ എന്‍ജിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എന്നിവയിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
content highlight: Bolero
















