കണ്ണൂരിൽ സിപിഐഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ. കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ് ആണ് മരിച്ചത്. വർഷങ്ങളായി ആർഎസ്എസ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു ജ്യോതിരാജ്. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയെന്നാണ് കണ്ടെത്തൽ.
2009 ൽ ഉണ്ടായ ആക്രമണത്തിൽ ശാരീരികാവസ്ഥ മോശമായത് കൊണ്ടു തന്നെ ജ്യോതിരാജ് വീട്ടിൽ തന്നെ തുടരുകയായിരുന്നു. പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
STORY HIGHLIGHT: CPIM worker found dead in well
















