വെളുത്തുള്ളി ഉപയോഗിച്ച് ഒരു കിടിലന്‍ കറി ഉണ്ടാക്കിയാലോ ? ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന രീതിയില്‍ രുചികരമായ വെളുത്തുള്ളി കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
വെളുത്തുള്ളി – 1 കപ്പ്
ചെറിയ ഉള്ളി – 15 എണ്ണം
കറിവേപ്പില – 3 തണ്ട്
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
പുളി – ഒരു ചെറിയ ഉരുള
ഉപ്പ്
എണ്ണ – 3 ടേബിള്‍സ്പൂണ്‍
തക്കാളി – 1 എണ്ണം
കായപ്പൊടി – 1/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
വെളുത്തുള്ളി പകുതി എടുത്ത് കറിവേപ്പിലയും ചേര്‍ത്ത് ഫ്രൈ ചെയ്ത് എടുക്കുക. ഇത് തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ച് എടുക്കുക. ആ പാനില്‍ തന്നെ ബാക്കി വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചുവന്ന നിറം ആകുന്നതു വരെ വഴറ്റി എടുക്കുക. ശേഷം ഇതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും മുളക് പൊടിയും ചേര്‍ത്ത് വഴറ്റുക. ഇതിന്റെ പച്ച മണം മാറുന്നത് വരെ വഴറ്റുക. ശേഷം ഇതിലേക്ക് അരിഞ്ഞ തക്കാളി ഇട്ട് നല്ലതു പോലെ വഴറ്റി എടുക്കുക. ഇതിലേക്ക് പുളി വെള്ളം ഒഴിച്ച് തിളച്ച ശേഷം അരപ്പ് ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കുരുമുളക് പൊടിയും കായപ്പൊടിയും ചേര്‍ത്ത് ചൂടാക്കി വാങ്ങുക.
















