ആലപ്പുഴയിലെ എസ്ഡിപിഐ പ്രവർത്തകനായിരുന്ന ഷാനിനെ കൊലപ്പെടുത്തിയ കേസിലെ നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഹൈക്കോടതി നേരത്തെ ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീകോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്.
സാക്ഷികളെ സ്വാധീനിക്കരുത്, ജാമ്യവസ്ഥകൾ എന്തെങ്കിലും ആവശ്യമെങ്കിൽ വിചാരണക്കോടതിക്ക് കൂട്ടിച്ചേർക്കാൻ അധികാരം ഉണ്ടായിരിക്കും ഈ ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നേരത്തെ ഷാന്‍ വധക്കേസിലെ ആർഎസ്എസുകാരായ ഒമ്പത് പ്രതികള്‍ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാല് പേരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ഇതേതുടർന്ന് ഹൈക്കോടതി വിധിക്കെതിരെ അഭിമന്യു, അതുല്‍, സനന്ദ് എന്നീ പ്രതികളാണ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
STORY HIGHLIGHT: Shan murder case
















