പാക് പ്രവിശ്യയായ ഖൈബർ പഖ്തുൺഖ്വയിലെ ടിരാ താഴ്വരയിലുണ്ടായ വ്യോമാക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ. സ്ത്രീകളുടെയും കുട്ടികളുടെയും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം അതിനായി സ്വതന്ത്ര അന്വേഷണം വേണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. രാജ്യത്തെ പൗരന്മാർക്ക് ജീവിക്കാനുള്ള അവകാശത്തിന് അർഹതയുണ്ടെന്നും കുട്ടികൾ ഉൾപ്പെടെ നിരവധി സിവിലിയന്മാർ കൊല്ലപ്പെട്ടത് ഞെട്ടലുണ്ടാക്കുന്നതാണെന്നും പാക് മനുഷ്യാവകാശ കമ്മീഷൻ എക്‌സ് പോസ്റ്റിൽ പറഞ്ഞു.
കുട്ടികളും സ്ത്രീകളുമടക്കം 30 പേരാണ് പാകിസ്താൻ സ്വന്തം മണ്ണിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഖൈബർ പഖ്തിൺഖ്വയിലെ ടിരാ താഴ്വരയിലെ തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയത് എന്നാണ് പാക് വിശദീകരണം.ജെയ്ഷേ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ, ജമിയത്തുൽ ഉലമ എ ഇസ്ലാമി എന്നീ തീവ്രവാദ സംഘങ്ങൾ ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഖൈബർ പഖ്തുൺഖ്വയിലേക്ക് കേന്ദ്രങ്ങൾ മാറ്റിയിരുന്നു. എന്നാൽ ടിടിപി എന്നറിയപ്പെടുന്ന തെഹ്‍ര്ക് എ താലിബാൻ പാകിസ്താനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഭീകരാക്രമണത്തിൽ ഖൈബർ പഖ്തുൺഖ്വയിൽ നാല് സാനികർ കൊലപ്പെട്ടിരുന്നു. 2021ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്നതിനുശേഷമാണ് ഖൈബർ പഖ്തിൺഖ്വ മേഖലയിൽ ടിടിപി വീണ്ടും ശക്തിപ്രാപിക്കുന്നത്. സെപ്റ്റംബർ 13ന് സൈന്യവും ടിടിപിയുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിന്റെ തുടർച്ചയാണോ നിലവിലെ ആക്രണം എന്ന് വ്യക്തമാകേണ്ടതുണ്ട്.
STORY HIGHLIGHT : Pakistan Human Rights Commission demands investigation into airstrike in Khyber Pakhtunkhwa
















