പ്രമേഹരോഗികള്‍ക്ക് കുടിക്കാൻ പറ്റുന്ന ജ്യൂസുകളിൽ ഒന്നാണ് തക്കാളി ജ്യൂസ്. ശരീരഭാരം കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം, ലൈക്കോപീൻ എന്നിവയാൽ സമ്പന്നമായ തക്കാളി ജ്യൂസ് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ഈ തക്കാളി ജ്യൂസില്‍ തക്കാളി, വെള്ളരിക്ക, പുതിന, വെളുത്തുള്ളി, തൈര് എന്നിവ ഉള്‍പ്പെടുന്നു. ഈ ചേരുവകള്‍ ഓരോന്നും കുടലിന്റെ ആരോഗ്യത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ടൈപ്പ് 2 പ്രമേഹമുളളവരില്‍ ഹൃദ് രോഗ സാധ്യത കുറയ്ക്കാന്‍ തക്കാളി ജ്യൂസ് സഹായിക്കുമെന്ന് diabetesincontrol.com ലെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാത്രമല്ല തക്കാളി ജ്യൂസില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെ സഹായിക്കും. ഇതിലെ വിറ്റാമിന്‍ സി, ബീറ്റ കരോട്ടിന്‍ എന്നിവയുടെ അളവ് കണ്ണുകളുടെ ആരോഗ്യത്തെ സഹായിക്കുന്നു.
















