ഖത്തറിൽ ഇന്നുമുതൽ ശക്തമായ കാറ്റ്, പൊടിപടലങ്ങൾ, ദൃശ്യപരത കുറയൽ എന്നിവ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി). സെപ്റ്റംബർ 23 ചൊവ്വാഴ്ച മുതൽ സെപ്റ്റംബർ 24 ബുധനാഴ്ച വരെ ഈ കാലാവസ്ഥ ആയിരിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കാലാവസ്ഥാ അപ്‌ഡേറ്റിൽ പറയുന്നു.
ചൊവ്വാഴ്ചയും ബുധനാഴ്ചയും ഖത്തറിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഈ കാറ്റുകൾ ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ വീശുന്നതിനും തിരശ്ചീന ദൃശ്യപരത കുറയുന്നതിനും കാരണമായേക്കാം. ഈ സമയത്ത് സമുദ്ര ജാഗ്രതാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
















