നവംബര്‍ ഒന്ന് മുതല്‍ പുതിയ നിയമവുമായി ഒമാൻ എത്തുന്നു. ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകള്‍ ഇല്ലാതെ എക്‌സൈസ് സാധനങ്ങളുടെ വില്‍പ്പനയോ വിതരണമോ അനുവദിക്കില്ലെന്നാണ് നികുതി അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്.
ഡിടിഎസ് സംവിധാനത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ആഭ്യന്തര നിര്‍വ്വഹണത്തിന്റെ ഭാഗമാണ് നിരോധനം വന്നിരിക്കുന്നത്. സോഫ്റ്റ് ഡ്രിങ്കുകള്‍, എനര്‍ജി ഡ്രിങ്കുകള്‍, മറ്റ് എക്‌സൈസ് പാനീയങ്ങള്‍ എന്നിവയുള്‍പ്പെടെയുളള എല്ലാ പാനീയങ്ങളും ഇതിന്റെ പരിധിയില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, മധുര പാനീയങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. ബാധകമായ എല്ലാ ഉല്‍പ്പന്നങ്ങളിലും സമയപരിധിക്ക് മുമ്പ് അംഗീകൃത നികുതി സ്റ്റാമ്പുകള്‍ ഉണ്ടായിരിക്കണമെന്ന് അതോറിറ്റി അറിയിച്ചു.
എല്ലാ ഇറക്കുമതിക്കാരും നിര്‍മാതാക്കളും റീട്ടെയില്‍ ഔട്ട്ലെറ്റുകളും നിര്‍ദേശം പാലിക്കണമെന്നനും നികുതി അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
















