ഓൺലൈൻ ഭക്ഷണ വിതരണത്തിന് സ്കൂളുകളിൽ വിലക്കേര്‍പ്പെടുത്തി യുഎഇ. കുട്ടികളില്‍ ആരോഗ്യപരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ ഈ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
തലാബത്, നൂണ്‍ പോലുള്ള ഓണ്‍ലൈന്‍ ഫൂഡ് ഡെലിവറി സേവനങ്ങള്‍ക്കാണ് പ്രധാനമായും നിയന്ത്രണം വരുന്നത്. ഇത് സംബന്ധിച്ച പുതിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്‌കൂളകളും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം ഉച്ചഭക്ഷണം കൊണ്ടുവരാന്‍ മറക്കുന്ന കുട്ടികള്‍ക്ക് ജീവനക്കാര്‍ കാന്റീനില്‍ നിന്ന് ഭക്ഷണം എത്തിച്ചുനല്‍കണം. രക്ഷിതാക്കള്‍ക്ക് വേണമെങ്കില്‍ ഉച്ചഭക്ഷണം സ്‌കൂള്‍ റിസപ്ഷനില്‍ ഏല്‍പ്പിക്കാനുള്ള സൗകര്യമുണ്ടെന്നും വിവിധ സ്‌കൂളുകള്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.
രാജ്യത്തെ ചില സ്‌കൂളുകള്‍ നേരത്തെ തന്നെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കുട്ടികള്‍ ഭക്ഷണം കൊണ്ട് വരാന്‍ മറന്നാല്‍ ചില സ്‌കൂളുകള്‍ രക്ഷകര്‍ത്താക്കളുമായി ബന്ധപ്പെടുകയാണ് പതിവ്.
അവരുടെ അനുവാദത്തോട് കൂടി മാത്രമേ കാന്റീനിലെ ഭഷണ നല്‍കുകയുള്ളു. വീട്ടില്‍ നിന്ന് ഭക്ഷണമെത്തിക്കുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചാല്‍ അത് വരെ കാത്തിരിക്കുന്നതാണ് പതിവ്.
















