ഉപ്പു മാവിനോളം എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ മറ്റൊരു വിഭവമില്ല. അധികം ചേരുവകളൊന്നും ഇതിന് ആവശ്യമില്ല. പഴുത്ത പഴവും, പഞ്ചസാരയും ചേർത്ത് ഉപ്പുമാവ് കഴിക്കാം. ചിലയിടങ്ങളിൽ ഉപ്പുമാവിൽ തേങ്ങ ചിരകിയത് കൂടി ചേർക്കാറുണ്ട്. ബ്രേക്ക്ഫാസ്റ്റിൽ അൽപം വ്യത്യസ്തവും എന്നാൽ രുചികരവുമായ ഒരു റെസിപ്പിയാണ് നിങ്ങൾ തേടുന്നതെങ്കിൽ ഉപ്പുമാവ് റാഗി ചേർത്തു തയ്യാറാക്കി നോക്കൂ. ദിവസവും റാഗി കഴിക്കുന്നത് ഊർജ്ജോത്പാദനത്തിന് ഗുണകരമാണ്.
ചേരുവകൾ
റാഗി
തക്കാളി
ബീൻസ്
കാരറ്റ്
എണ്ണ
വെളിച്ചെണ്ണ
കടുക്
വറ്റൽമുളക്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് ഒരു കപ്പ് റാഗി പൊടിച്ചതിലേയ്ക്ക് വെള്ളവും, ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാം. മറ്റൊരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിച്ച് കടുകും വറ്റൽമുളകും ചേർത്തു വറുക്കാം.
അതിലേയ്ക്ക് കാരറ്റ്, ബീൻസ്, തക്കാളി തുടങ്ങി ലഭ്യമായ പച്ചക്കറികൾ ചെറുതായി അരിഞ്ഞു ചേർത്തു വഴറ്റാം. അതിലേയ്ക്ക് വറുത്തെടുത്ത റാഗിപ്പൊടി ചേർക്കാം. ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചിളക്കിയെടുക്കാം. വെള്ളം വറ്റിയതിനു ശേഷം അടുപ്പണച്ച് ചൂടോടെ കഴിക്കാം.
















