കൊച്ചി: സി.പി.എം വനിതാ നേതാവായ കെ.ജെ. ഷൈനിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പോസ്റ്റിട്ട കേസിൽ മുൻകൂർ ജാമ്യം തേടി ഒന്നാം പ്രതി ഗോപാലകൃഷ്ണൻ.
ഇന്ന് ചോദ്യം ചെയ്യലിന് ഗോപാലകൃഷ്ണൻ ഹാജരാകില്ല എന്നാണ് ലഭിക്കുന്ന വിവരം. സി കെ ഗോപാലകൃഷ്ണന്റെ വീട്ടിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. ഇത് ഫോറൻസിക് സംഘത്തിന് കൈമാറും.
ഇയാൾ ഇപ്പോൾ ഒളിവിലാണ്. യൂട്യൂബറായ കൊണ്ടോട്ടി അബു എന്ന യാസറിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. വി എസ് അച്യുതാനനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാനും കേസിൽ പ്രതിയാണ്.
കെ എം ഷാജഹാൻ ഇന്ന് പൊലീസിന് മുമ്പാകെ എത്തുമോ എന്നതിൽ വ്യക്തതയില്ല. പ്രതികളുടെ സൈബർ വിവരങ്ങൾ മെറ്റ ഉടൻ കൈമാറുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
















