കലങ്ങി മറിയുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കുറിച്ച് ആര്‍ക്കും എന്തും പ്രവചിക്കാവുന്ന അവസ്ഥയാണിപ്പോള്‍. എന്നാല്‍, സംഘടനാ ശൈലിയും പ്രവര്‍ത്തനവും ഒന്നും മങ്ങിപ്പോകാതെ മുന്നോട്ടു പോവുകയും ചെയ്യുന്നുണ്ട്. കേന്ദ്രഭരണവും, കേരള ഭരണവും കൈവിട്ടതോടെ കോണ്‍ഗ്രസിന്റെ അസ്ഥിവാരത്തിനും ക്ഷതമേറ്റിട്ടുണ്ട്. കേന്ദ്രത്തില്‍ മോദിയുടെ മൂന്നാമൂഴം വരാനിരിക്കുന്ന നാലാമത്തെയും അഞ്ചാമത്തെയം ഊഴങ്ങള്‍ക്കു മുന്നോടിയാണോ എന്നും സംശയിക്കാതെ തരമില്ല. കാരണം, എന്‍.ഡി.എ സഖ്യത്തിന്റെ പ്രധാന എതിരാളി കോണ്‍ഗ്രസാണെങ്കിലും മറ്റു ചെറുപാര്‍ട്ടികളുടെ എതിര്‍പ്പിനോളം കോണ്‍ഗ്രസിന്റെ എതിര്‍പ്പിന് ശക്തിയില്ല. അതുകൊണ്ടു തന്നെ എന്‍.ഡി.എയ്ക്ക് വലിയ ഭയമൊന്നുമില്ലാതെയാണ് പ്രയാണം.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരകാലം മുതല്ക്കേയുള്ള പാര്‍ട്ടിയുടെ തന്ത്രവും ഭരണ മികവൊന്നും മറന്നിട്ടല്ല, എന്‍.ഡി.എയുടെ നില്‍പ്പ്. എതിരാളികളില്‍ പോരാളികള്‍ കുറവായതു കൊണ്ടാണ്. മോദിക്കു പകരം വെയ്ക്കാനൊരു നേതാവോ രാജ്യത്തിന് ഉറപ്പു നല്കാനൊരു നേതൃത്വമോ കോണ്‍ഗ്രസിനു വാദ്ഗാനം ചെയ്യാനായിട്ടില്ല എന്നത് വലിയ പരാജയം തന്നെയാണ്. അതുകൊണ്ടാണ് ഇന്ത്യാ മുന്നണിയിലെ ചെറു കക്ഷികളെല്ലാം സധൈര്യം മോദി സര്‍ക്കാരിനെതിരേ ശബ്ദിക്കാത്തതും. രാഹുല്‍ഗാന്ധി പോര എന്നല്ല. പക്ഷെ, രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ രാജ്യതന്ത്ര പരിചയം എത്രയാണെന്ന് എതിര് ചേരിക്കാര്‍ക്ക് ബോധ്യമായിട്ടുണ്ട്. കോണ്‍ഗ്രസില്‍ ഇപ്പോഴും കുടുംബ വാഴ്ചയാണെന്ന് അരക്കിട്ടുറപ്പിക്കുമ്പോള്‍ പകരം വെയ്ക്കാനാളില്ല എന്നതു കൊണ്ടു മാത്രമല്ല എന്നുകൂടി പറയേണ്ടതുണ്ട്.
ഒരു പുതിയ നേതാവ്, അല്ലെങ്കില്‍, പുതിയ നേതൃത്വത്തിന്റെ കഴിവ്, ഇതൊന്നും മാനദണ്ഡമല്ലാത്ത സ്ഥിതിയിലേക്ക് മാറ്റപ്പെട്ടതാണ് കോണ്‍ഗ്രസിന്റെ വളര്‍ച്ചയെ മന്ദഗതിയിലാക്കിയതെന്ന് പറായം. പുതിയ ജനറേഷനെ രാജ്യത്തിന്റെ രാഷ്ട്രീയ മനസ്സ് അംഗീകരിക്കുന്ന നാള് വിദൂരമല്ല. പക്ഷെ, ഇപ്പോഴില്ല. മോദിക്കു പകരം വെയ്ക്കാനൊരു നേതാവിനെ കോണ്‍ഗ്രസ് കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ ഘട്ടത്തിലാണ്, വിശ്വപൗരനെന്ന ശശി തരൂരിന്റെ പേരിനു ചുറ്റും എല്ലാവരും വട്ടം ചുറ്റുന്നത്. നിലവില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ എടുത്തു വെയ്ക്കാന്‍ കഴിയുന്ന ഒരാളാണ് ശശി തരൂര്‍ എന്നതില്‍ ആര്‍ക്കാണ് സംശയം. അതായത്, കോണ്‍ഗ്രസിനു മാത്രമേയുള്ളൂ അത്തരം സംശയങ്ങള്‍. ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ തരൂരിനെ കിട്ടിയാലും, അദ്ദേഹത്തിന്റെ പൊട്ടന്‍ഷ്യല്‍ ഉഫയോഗിക്കാന്‍ കഴിയും വിധം ഉപയോഗിച്ചാല്‍ അത് രാജ്യത്തിനും രാഷ്ട്രീയത്തിനും ഭാവിക്കും ഗുണം ചെയ്യുമെന്നതില്‍ തര്‍ക്കമെന്താണ്.
പക്ഷെ, അത് കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ മനസ്സിലാക്കിയരിക്കുന്നത് ബി.ജെ.പിയാണ്. നരേന്ദ്ര മോദിയാണ്. കോണ്‍ഗ്രസിനെങ്ങാനും ബുദ്ധിയുദിച്ച് തനിക്കെതിരേ തരൂരിനെ നിര്‍ത്തിയാല്‍ തനിക്കുപോന്ന എതിരാളിയെന്നല്ല, വിശ്വ പൗരന് താനൊരു എതിരാളി ആകുന്നതെങ്ങനെ എന്നൊരു ചിന്ത മോദിക്ക് ഇല്ലാതില്ല. അത് മുന്നില്‍ക്കണ്ടാണ് മോദിയും പാര്‍ട്ടിയും തരൂരിനെ ഊടുപാടും പിടിച്ചതും. എന്നെയും ആനയെയും തോല്‍പ്പിക്കാനാരുണ്ട് എന്ന് വെല്ലുവിൡക്കുന്ന ഉറുമ്പിനെപോലെയാണ് അത്. വിശ്വ പൗരനും, വിശ്വം മുഴുവന്‍ കറങ്ങി നയതന്ത്രബ്ദം ഉറപ്പിക്കുന്നവനും ചേര്‍ന്നാല്‍ എന്തായിരിക്കും സംഭവിക്കുക. അതാണ് മോദിയും ചിന്ത. എന്നാല്‍, കോണ്‍ഗ്രസിനാകട്ടെ തരൂര്‍ ചാടുമോ, അതോ പുറത്താക്കണോ എന്നതാണ് ആശങ്ക. രണ്ടായാലും അത് കോണ്‍ഗ്രസിന് ക്ഷീണം തട്ടുകയേ ഉള്ളൂ. കാരണം, പുറത്താക്കുന്നത് വിശ്വ പൗരനെന്ന് രാജ്യം തിരിച്ചറിഞ്ഞ് അംഗീകരിച്ച ഒരു നേതാവിനെയാണ്.
അദ്ദേഹം അക്കാദമിക്കലായും, രാഷ്ട്രീയ നിലപാടുകളിലായാലും കൃത്യത പുലര്‍ത്തുന്നുണ്ട്. ഭാവി തലമുറയോട് സംവദിക്കാന്‍ കഴിയുന്നുണ്ട്. അത് സയന്‍സായാലും, ലോക പരിചയങ്ങളായാലും, ഭാഷ ആയാലും, വിജ്ഞാനമായാലും, പൊളിട്ടിക്സ് ആയാലും, ചരിത്രമായാലും അദ്ദേഹം കൈരാക്യം ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് രാഷ്ട്രീയക്കാരനും, അക്കാദമീഷ്യനും തമ്മിലുള്ള പാര്‍ലമെന്റ് തെരഞ്ഞെടുപ്പെന്ന പോരാട്ടത്തില്‍ അക്കാദമീഷ്യനെ തിരുവനന്തപുരം വിജയിപ്പിച്ചെടുത്തത്. കാരണം, അദ്ദേഹത്തിന്റെ പേരില്‍ തിരുവനന്തപുരത്തെ ലോകമറിയും. വിവരമുള്ള ജനത ചിന്തിക്കുന്നത് ഇത്തരം അറിവുള്ളവര്‍ വരണമെന്നാണ്. നോക്കൂ, നരേന്ദ്ര മോദിയുടെ കേരളത്തിലെ ഇടപെടല്‍ അത്തരമൊരു നീക്കത്തിന്റെ ഭാഗമായിരുന്നില്ലേ. ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ നിയമിക്കുമ്പോള്‍ അദ്ദേഹം രാഷ്ട്രീയം മാത്രം ചെയ്യുന്ന ആളെയല്ല മുന്നോട്ടു വെച്ചത്.
രാജീവ് ചന്ദ്രശേഖര്‍ എന്ന് മുന്‍ കേന്ദ്ര സഹമന്ത്രിയും, ബിസിനസ്സുകാരനും, ഒപ്പം രാഷ്ട്രീയ പ്രവര്‍ത്തകനെയുമാണ്. ഇത് എംന്തുകൊണ്ട് കോണ്‍ഗ്രസ് ചിന്തിക്കുന്നില്ല എന്നതാണ് പ്രശ്നം. മോദിയുടെ പ്രഭാവത്തില്‍ ഇല്ലാതാകുമോയെന്ന ആശങ്കയില്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവര്‍ ബി.ജെ.പിയിലേക്ക് ചാടുന്നനുണ്ടെന്നത് വസ്തുതയാണ്. അതിനുള്ള എല്ലാ വഴികളും മോദി തുറന്നിടുകയും ചെയ്തിട്ടുണ്ട്. തരൂരിനെ കണ്ണുവെച്ചതും ഇത്തരത്തിലാണ്. കാരണം, തനിക്കെതിരേ കോണ്‍ഗ്രസിനു നിര്‍ത്താന്‍ കഴിയുന്ന ഏകവ്യക്തി ശശിതരൂരാണ്. അദ്ദേഹത്തെ നിര്‍ത്തിയാല്‍ ജനം ചിന്തിക്കുന്നത് എങ്ങനെയാണെന്ന് അറിയാനേ പറ്റില്ല. എ.ഐ യുഗവും, ശാസ്ത്രത്തിന്റെ വളര്‍ച്ചയുമെല്ലാം നോക്കിക്കാണുമ്പോള്‍ തരൂരിനാണ് സാധ്യത കല്‍പ്പിക്കുക. അങ്ങനെ വന്നാല്‍ പിന്നീടൊരു അവസരം രാജ്യം നല്‍കാനും സാധ്യതയില്ല എന്ന ചിന്തയാണ് മോദിക്കുള്ളത്.
ഇത് മനസ്സിലാക്കിയാണ് തരൂരിനെ കൂടെക്കൂട്ടാനുള്ള വഴിതുറന്നിട്ടത്. അതില്‍ തരൂര്‍ എത്തിപ്പെടുകയും ചെയ്തു. കോണ്‍ഗ്രസിന് ആകെ പ്രശ്നവുമായി. ബി.ജെ.പിയില്‍ തരൂരിനെ എത്തിച്ചാല്‍ പ്രധാനമന്ത്രി പദം മോദിക്കു സംരക്ഷിക്കാം. അതിനു താഴെയുള്ളതെന്തും മോദി തരൂരിനു വെച്ചു നീട്ടുകയും ചെയ്യും. ഇതാണ് ബി.ജെ.പി രാഷ്ട്രീയം. ഓപ്പറേഷന് സിന്ദൂറിനെ ന്യായീകരിക്കാന്‍ ലോക രാജ്യങ്ങളിലേക്ക് പ്രതിനിധികളെ വിട്ടതില്‍ തരൂരാണ് പ്രധാന നേതാവായിരുന്നത്. അതായത്, ലോകത്തോട് സംസാരിക്കാന്‍ ഇന്ത്യയില്‍ യോഗ്യനായ ഒരാള്‍ വിശ്വ പൗരനായ തരൂര്‍ മാത്രമാണെന്ന് സാരം. അതുകൊണ്ടു തന്നെ തരൂരിനെ വലയിലാക്കാന്‍ നേരത്തെ തന്നെ ശ്രമം ആരംഭിച്ചിരുന്നു എന്നു വേണം കരുതാന്‍. കോണ്‍ഗ്രസിലെ അസ്വസ്ഥതകള്‍ കൊണ്ട് തരൂരും വീര്‍പ്പു മുട്ടുന്നുണ്ട്.
എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാടിനോട് നൂറുശതമാനവും നീതി പുലര്‍ത്തിക്കൊണ്ടാണ് തരൂര്‍ ഇതിനെല്ലാം മറുപടി നല്‍കുന്നത്. രാജ്യത്തിനു വേണ്ടി സംസാരിക്കുകയും, എന്നാല്‍ രാഷ്ട്രീയമായി വിയോജിച്ചു നില്‍ക്കുകയും ചെയ്യുകയാണ് തരൂര്‍. അതായത്, കോണ്‍ഗ്രസില്‍ നിന്നൊരു മടക്കമില്ല. എന്നാല്‍, ബി.ജെ.പി സര്‍ക്കാരിന്റെ നല്ല കാര്യങ്ങളെ തള്ളിപ്പറയാനുമില്ല. ഇതാണ് സ്ട്രാറ്റജി. കണ്ണടച്ച് ഇരുട്ടാക്കാതെ മുന്നിലേക്കു പോവുക എന്നതാണ്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസുമായുള്ള അകല്‍ച്ചയെ ഏതു രീതിയില്‍ തരൂര്‍ മാറ്റിയെടുക്കുമെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. പുതിയൊരു പാര്‍ട്ടിയെ കുറിച്ചുള്ള ചിന്ത തരൂരിന്റെ മനസ്സില്‍ മുളയിട്ടിട്ടുണ്ടെന്നാണ് സൂചന. പക്ഷെ, അതച് എങ്ങനെ, എപ്പോള്‍, ആരൊക്കെ എന്നതിനൊന്നും വ്യക്തത വന്നിട്ടില്ല. തരൂരിനൊപ്പം നില്ക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും ഇത്തരം ഒരു നീക്കത്തിനോട് യോജിപ്പാണ്.
സ്വതന്ത്രമായി തീരുമാനിമെടുക്കാനും, പ്രവര്‍ത്തിക്കാനും, നല്ലതു ചെയ്യുന്ന പാര്‍ട്ടിയുടെ മുന്നണിയില്‍ ചേരാനും, ഭരണ്തിന്റെ ഭാഗമാകാനും കഴിയുമല്ലോ എന്നതാണ് ചിന്ത. അതേസമയം, ആ പാര്‍ട്ടിയുടെ ഐഡിയോളജിയില്‍ വിശ്വസിക്കേണ്ടിയും വരില്ല. ഇത്തരം മുന്‍വിധികളോടെ ഒരു കോണ്‍ഗ്രസ് ഐഡിയോളജിയില്‍ നില്ക്കുന്ന ഒരു പാര്‍ട്ടി രൂപീകരിക്കുമെന്ന് വിശ്വസിച്ചേ മതിയാകൂ. കാരണം, തരൂരിന് മോദി സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിയണം. അതിന് ബി.ജെ.പിയില്‍ ചേരാതെ പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍.ഡി.എയടെ ഘടകകക്ഷിയായി നിന്നാല്‍ മതിയല്ലോ എന്നതാണ്് പ്ലാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍ ഭാവിയില്‍ ഇന്ത്യാ മുന്നണിയോടും ചേരാനാകും. സ്വതന്ത്രമായ തീരുമാനമെടുക്കാമല്ലോ എന്നതാണ് ഗുണം. ഇത്തരം ഒരു നീക്കത്തെ കുറിച്ച് തരൂരം സംഘവും ചിന്തിക്കുന്നുണ്ടെന്നാണ് സൂചനകള്‍. പാര്‍ട്ടി എപ്പോള്‍ രൂപീകരിക്കുമെന്നതു മാത്രമാണ് ഇതിലെ ആശങ്ക.
CONTENT HIGH LIGHTS; Will Shashi Tharoor form a new party?: Congress ideology and support for the BJP government?; What is going to happen in the Congress?
















