മംഗളൂരു : ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരന്റെ പോക്കറ്റിൽനിന്ന് ഒരുലക്ഷം രൂപ കവർന്ന മലയാളി അറസ്റ്റിൽ. തൃശ്ശൂർ ചാവക്കാട് സ്വദേശി നസീറാണ് (55) അറസ്റ്റിലായത്. ബണ്ട്വാൾ പൊലീസാണ് അറസ്റ്റ് ചെയ്തത്.
ബിസി റോഡ് ബസ്‌സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന കുന്ദാപുര സ്വദേശി രംഗനാഥ് ബെല്ലയുടെ പണം നസീർ മോഷ്ടിക്കുകയായിരുന്നു. കാർ വിറ്റുകിട്ടിയ ഒരുലക്ഷം രൂപയുമായി ഇയാൾ ബസ് കാത്തുനിൽക്കുകയായിരുന്നു.
ബസിൽ കയറിപ്പോഴാണ് പണം നഷ്ടപ്പെട്ടത് അറിഞ്ഞത്. ഉടനെ തന്നെ ബണ്ട്വാൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
















